'നെഞ്ചുക്കുള്‍ പെയ്തീടും മാ മഴയെ', കല്യാണരാവില്‍ പാട്ടുപാടി അര്‍ജുന്‍, താളമിട്ട് ഹരിശ്രീ അശോകന്‍; ഏറ്റെടുത്ത് ആരാധകലോകം ( വീഡിയോ) 

അര്‍ജുന്റെ വിവാഹ റിസപ്ക്ഷന്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്
'നെഞ്ചുക്കുള്‍ പെയ്തീടും മാ മഴയെ', കല്യാണരാവില്‍ പാട്ടുപാടി അര്‍ജുന്‍, താളമിട്ട് ഹരിശ്രീ അശോകന്‍; ഏറ്റെടുത്ത് ആരാധകലോകം ( വീഡിയോ) 

ഴിഞ്ഞ ദിവസമായിരുന്നു ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്റെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് അര്‍ജുന്‍ നിഖിതയെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോള്‍ അര്‍ജുന്റെ വിവാഹ റിസപ്ക്ഷന്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. റിസപ്ക്ഷനില്‍ നിഖിതയെ ജീവിതത്തിലേക്ക് ക്ഷണിച്ച് കൊണ്ട് വരന്‍ പാടിയ പാട്ടാണ് ആരാധകലോകം ഏറ്റുപാടുന്നത്. പ്രണയജോഡികളുടെ ഇഷ്ടഗാനമായ വാരണമായിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുള്‍ പെയ്തിടും എന്ന ഗാനമാണ് അര്‍ജുന്‍ സന്ദര്‍ഭോചിതമായി പാടിയത്. മകനൊപ്പം നിന്ന് താളമിടാനും ചുവട് വയ്ക്കാനും ഹരിശ്രീ അശോകനും എത്തി. 

പാട്ടും നൃത്തവുമായി പൊടിപൊടിച്ചു അര്‍ജുന്‍ അശോകന്റെ വിവാഹ റിസപ്ക്ഷന്‍. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തിയ റിസപ്ക്ഷനിലായിരുന്നു അര്‍ജുന്റെ തകര്‍പ്പന്‍ പാട്ട്. തുടര്‍ന്ന് വ്യത്യസ്ത സിനിമഭാഗങ്ങള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം കൂട്ടായി അച്ഛന്‍ ഹരിശ്രീ അശോകനും ഉണ്ടായിരുന്നു. വന്‍താരനിരയാണ് അര്‍ജുന്റെ വിവാഹത്തിന് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com