വ്യത്യസ്തമായ ലുക്കില്‍ നവാസുദ്ദീന്‍ സിദ്ദിഖി: പേട്ടയിലെ ലുക്ക് കാണാം

സിങ്കാര്‍ സിങ് എന്ന കഥാപാത്രത്തെയാണ് സിദ്ദീഖി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 
വ്യത്യസ്തമായ ലുക്കില്‍ നവാസുദ്ദീന്‍ സിദ്ദിഖി: പേട്ടയിലെ ലുക്ക് കാണാം

സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രമാണ് 'പേട്ട'. ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ ലുക്ക് പുറത്തായിരിക്കുകയാണ്. സിങ്കാര്‍ സിങ് എന്ന കഥാപാത്രത്തെയാണ് സിദ്ദീഖി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

സിമ്രാനാണ് രജനിയുടെ നായിക.  ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. 

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com