'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ബിജു മേനോന്റെ ഭാര്യയായി സംവൃത

ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്
'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ബിജു മേനോന്റെ ഭാര്യയായി സംവൃത

ലയാളികളുടെ പ്രിയ നായിക സംവൃത സുനിലിന്റെ മടങ്ങിവരവ് ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്. ബിജു മേനോന്റെ നായികയായിട്ടാണ് സംവൃത എത്തുന്നത്. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സത്യം പറഞ്ഞാ വിശ്വസിക്കുവോ?  എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷമുള്ള പ്രജിത്തിന്റെ ചിത്രമാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് കഥ എഴുതിയ സജീവി പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. അലന്‍സിയര്‍ , സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com