നടൻ കരകുളം ചന്ദ്രൻ അന്തരിച്ചു

പു​ല​ർ​ച്ചെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല
നടൻ കരകുളം ചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : പ്ര​ശ​സ്ത നാ​ട​ക-സീ​രി​യ​ൽ ന​ട​ൻ ക​ര​കു​ളം ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു. 68 വയസ്സായിരുന്നു. ഏറെ നാളായി ചികിൽസയിലായിരുന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ അ​യ​ൽ​വാ​സി​ക​ൾ അടുത്തുള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ന്ന് ത​വ​ണ തു​ട​ർ​ച്ച​യാ​യി മി​ക​ച്ച നാ​ട​ക സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെയും സംഗീത നാടക അക്കാദമിയുടെയും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ കരകുളം ചന്ദ്രന് സമഗ്രസംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡും ലഭിച്ചിട്ടുണ്ട്. 

1986 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരകുളം ചന്ദ്രന്‍ സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. നൂറു കണക്കിന് വേദികളെയാണ് ചന്ദ്രൻ നടനചാതുരി കൊണ്ട് വിസ്മയിപ്പിച്ചത്.

സം​സ്കാ​രം നാളെ തിരുവനന്തപുരം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com