അതീവ ഗ്ലാമറസായി ദീപിക; വിവാഹം കഴിഞ്ഞില്ലേ, ഇനിയെങ്കിലും മാന്യമായി വേഷം ധരിക്കൂ എന്ന് ആരാധകര്‍

വിവാഹം കഴിഞ്ഞതോടെ ദീപികയെ മാന്യത പഠിപ്പിക്കാനായി ഇറങ്ങിപ്പുറപ്പിട്ടിരിക്കുകയാണ് ഒരുവിഭാഗം
അതീവ ഗ്ലാമറസായി ദീപിക; വിവാഹം കഴിഞ്ഞില്ലേ, ഇനിയെങ്കിലും മാന്യമായി വേഷം ധരിക്കൂ എന്ന് ആരാധകര്‍

വിവാഹ ആഘോഷങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിടപറഞ്ഞ് ജോലിയില്‍ സജീവമാവുകയാണ് ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍. വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ദീപികയെ മാന്യത പഠിപ്പിക്കാനായി ഇറങ്ങിപ്പുറപ്പിട്ടിരിക്കുകയാണ് ഒരുവിഭാഗം. പുതിയ ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. അതാണ് സോഷ്യല്‍ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്. 

ഒരു സ്വകാര്യ മാസികയ്ക്ക് വേണ്ടിയാണ് ഗ്ലാമറായി താരം എത്തിയത്. അതീവ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് വിമര്‍ശനവും ചീത്തവിളിയുമായി എത്തിയത്. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ആരാധകരില്‍ ചിലര്‍ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. വിമര്‍ശനങ്ങളോട് ദീപികയോ രണ്‍വീര്‍ സിങ്ങോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇത് ആദ്യമായല്ല സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് നായികമാര്‍ ഇരയാവുന്നത്. വിവാഹത്തിന് ശേഷം ഇത്തരം ആക്രമണങ്ങള്‍ കൂടുന്ന അവസ്ഥയാണുള്ളത്. തെന്നിന്ത്യന്‍ നടി സമാന്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. വിവാഹത്തിന് ശേഷം താരം കൂടുതല്‍ എക്‌സ്‌പോസ്ഡ് ആയെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത്തരം വിമര്‍ശനങ്ങളെ കടുത്ത ഭാഷയിലാണ് സമാന്ത വിമര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com