ഉമ്മയെ തേടി ഹമീദ് യാത്ര ആരംഭിക്കുന്നു; ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര് ട്രെയിലര്‍ കാണാം

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം 'എന്റെ ഉമ്മാന്റെ പേര്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഉമ്മയെ തേടി ഹമീദ് യാത്ര ആരംഭിക്കുന്നു; ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര് ട്രെയിലര്‍ കാണാം


ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം 'എന്റെ ഉമ്മാന്റെ പേര്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. തന്റെ സഹോദര സ്ഥാനത്തുള്ള ടൊവിനോവിന്റെ സ്‌പെഷ്യലാകാന്‍ പോകുന്ന പുതിയ ചിത്രത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നുണ്ട്, താരം. ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും മനസില്‍ സ്‌നേഹം ജനിപ്പിക്കുന്നതാണെന്നും ദുല്‍ഖര്‍ പറയുന്നു

ഹമീദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഹമീദിന്റെ ഉമ്മ ആയിഷയായി ഉര്‍വശിയും ചിത്രത്തിലെത്തുന്നു. 
ഉമ്മയെ തേടിയുള്ള ഹമീദിന്റെ യാത്രയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. 

പുതുമുഖമായ ജോസ് സെബാസ്റ്റിയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാമുക്കോയ, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, സായ്പ്രിയ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആന്റോ ജോസഫ്, സി.ആര്‍ സലീം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിദേശിയായ ജോര്‍ഡി പ്ലാനല്‍ ക്ലോസ. സംഗീതം ഗോപി സുന്ദര്‍.  ക്രിസ്തുമസ് റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com