പൃഥ്വിരാജിനെ അറിയാന്‍ റഷ്യയിലെ കടക്കാരന്‍ മലയാളിയാണോ? സംശയക്കാര്‍ക്ക് മറുപടിയുമായി പൃഥ്വി

സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയത്
പൃഥ്വിരാജിനെ അറിയാന്‍ റഷ്യയിലെ കടക്കാരന്‍ മലയാളിയാണോ? സംശയക്കാര്‍ക്ക് മറുപടിയുമായി പൃഥ്വി

ഷ്യയില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ പോസ്റ്റ് വൈറലായി. എന്നാല്‍ അതിനൊപ്പം തന്നെ ചില സംശയങ്ങളും ഉയര്‍ന്നുവന്നിരുന്നു. റഷ്യയിലുള്ള കടക്കാരന് എങ്ങനെയാണ് പൃഥ്വിരാജിനെ പരിചയം? ഇനി കടക്കാരന്‍ മലയാളിയാണോ? അങ്ങനെ പോകുന്നു ആരാധകരുടെ സംശയങ്ങള്‍. കൂട്ടത്തില്‍ ചിലര്‍ പൃഥ്വിരാജിനെ 'തള്ള്'കാരനും ആക്കി. എന്നാല്‍ അവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

ഷൂട്ടിങ്ങിന് ശേഷം ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോഴാണ് ആരാധകനെ പരിചയപ്പെടുന്നത്. തനിക്കും തന്റെ ഭാര്യയ്ക്കും കൂടെ വളരെ അധികം ഇഷ്ടപ്പെട്ടു എന്ന് അയാള്‍ പറഞ്ഞെന്നാണ് പോസ്റ്റില്‍ പൃഥ്വിരാജ് കുറിച്ചത്. ഇതോടെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തി. സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. താന്‍ പരിചയപ്പെട്ട ആള്‍ ഈജിപ്ഷ്യനാണെന്നാണ് താരം പറയുന്നത്. അയാള്‍ എങ്ങനെയാണ് ചിത്രം കണ്ടത് എന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ സമകാലീന മലയാളം സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ആളാണെന്നും പൃഥ്വിരാജ് പറയുന്നു. 

'ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ, കബാബ് കടയില്‍ കണ്ടയാള്‍ ഈജിപ്ഷ്യന്‍ ആണ്. അയാളുടെ തന്നെ ഭാഷയില്‍ (ഈജിപ്ഷ്യന്‍ സബ്‌ടൈറ്റില്‍ വരുന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല) ഉള്ള സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകള്‍ കണ്ടിട്ടുള്ളത്. സമകാലീന മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം' ട്വിറ്ററിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com