സൂപ്പര്‍ ഹീറോസ് അവസാന പോരാട്ടത്തിന്; അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ കാണാം

ലോകമെമ്പാടുമുള്ള പ്രേക്ഷക ലക്ഷങ്ങളെ ത്രസിപ്പിച്ച അവഞ്ചേഴ്‌സ് സീരീസിലെ നാലാമത് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
സൂപ്പര്‍ ഹീറോസ് അവസാന പോരാട്ടത്തിന്; അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ കാണാം

ലോകമെമ്പാടുമുള്ള പ്രേക്ഷക ലക്ഷങ്ങളെ ത്രസിപ്പിച്ച അവഞ്ചേഴ്‌സ് സീരീസിലെ നാലാമത് ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ വര്‍ഷം ആദ്യം തീയേറ്ററുകളിലെത്തിയ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയാണ് എന്‍ഡ് ഗെയിം. ഈ ചിത്രത്തോടുകൂടി സീരീസ് അവസാനിക്കുമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. 

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ തനോസുമായുള്ള യുദ്ധത്തില്‍ സൂപ്പര്‍ ഹീറോകളെല്ലാം പരാജയം ഏറ്റുവാങ്ങിയിരുന്നു. തനോസുമായി സൂപ്പര്‍ ഹീറോസ് അവസാന പോരാട്ടത്തിന് തയ്യാറെടുക്കുന്നതാണ് ട്രെയിലറില്‍ കാണിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 

ഈ ചിത്രത്തോടെ ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡോണി ജൂനിയര്‍, മാര്‍ക്ക് റഫാലോ, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ജെറേമി റെന്നര്‍ തുടങ്ങി പല താരങ്ങളുടെയും അവസാന അവഞ്ചേഴ്‌സ് ചിത്രമാകുമിത്. അടുത്ത വര്‍ഷം ഏപ്രിലോടെയാണ് ചിത്രം റിലീസ് ചെയ്യുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com