ഞാന്‍ പ്രകാശന്റെ ടീസറല്ല, ഇത് ഗിരിയുടെയും ഒമേഗയുടെയും കല്ല്യാണവിളിയാണ്; സേവ് ദി ഡേറ്റ് വീഡിയോയില്‍ ഫഹദ് ഫാസിലും

ചിത്രത്തിന്റെ ടീസറിലെ സീനുകളും സംഭാഷണങ്ങളും അതുപോലെ പകര്‍ത്തി ഒരുക്കിയിട്ടുള്ള ഒരു സേവ് ദി ഡേറ്റ് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്
ഞാന്‍ പ്രകാശന്റെ ടീസറല്ല, ഇത് ഗിരിയുടെയും ഒമേഗയുടെയും കല്ല്യാണവിളിയാണ്; സേവ് ദി ഡേറ്റ് വീഡിയോയില്‍ ഫഹദ് ഫാസിലും

ഹദ് ഫാസില്‍ നായകനായെത്തുന്ന ഞാന്‍ പ്രകാശന്റെ ടീസര്‍ കണ്ട് മതിമറന്ന് ചിരിച്ചവര്‍ക്ക് മുന്നിലേക്ക് ഇതാ ഒരു ഡ്യൂപ്. ചിത്രത്തിന്റെ ടീസറിലെ സീനുകളും സംഭാഷണങ്ങളും അതുപോലെ പകര്‍ത്തി ഒരുക്കിയിട്ടുള്ള ഒരു സേവ് ദി ഡേറ്റ് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

വിവാഹവും, വിവാഹ സദ്യയും, സദ്യയുണ്ണാന്‍ വെപ്രാളപ്പെട്ട് ഓടിക്കയറുന്ന പ്രകാശനും, സദ്യക്കുശേഷം എണ്ണിപറയുന്ന പോരായ്മകളുമൊക്കെ അപ്പാടെ പകര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ വിവാഹത്തിന് ക്ഷണിച്ച് സാക്ഷാല്‍ ഫഹദ് ഫാസില്‍ തന്നെ വിഡിയോയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ബാങ്ക് മാനേജറായ ഗിരിയും പിഡബ്ലുഡി ഉദ്യോഗസ്ഥയായ ഒമേഗയും ഡിസംബര്‍ 23നാണ് വിവാഹിതരാകുന്നത്. ഇവരുടെ സേവ് ദി ഡേറ്റ് വിഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ടാണ് ഫഹദ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com