പരസ്പര സമ്മതപ്രകാരം ശരീരം പങ്കിട്ടശേഷം വിളിച്ചുപറയുന്നത് യോജിക്കാനാവില്ല; മഞ്ജുവാര്യര്‍ സഹകരിക്കാത്തത് ഡബ്ല്യുസിസി പരിശോധിക്കണമെന്ന് ബൈജു

പരസ്പര സമ്മതപ്രകാരം ശരീരം പങ്കിട്ടശേഷം വിളിച്ചുപറയുന്നത് യോജിക്കാനാവില്ല - മഞ്ജുവാര്യര്‍ സഹകരിക്കാത്തത് ഡബ്ല്യുസിസി പരിശോധിക്കണമെന്ന് ബൈജു
പരസ്പര സമ്മതപ്രകാരം ശരീരം പങ്കിട്ടശേഷം വിളിച്ചുപറയുന്നത് യോജിക്കാനാവില്ല; മഞ്ജുവാര്യര്‍ സഹകരിക്കാത്തത് ഡബ്ല്യുസിസി പരിശോധിക്കണമെന്ന് ബൈജു

കൊച്ചി: സിനിമയിലെ താര സ്വാധീനത്തെയും മീടൂ വിവാദങ്ങളെയും കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടന്‍ ബൈജു. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു കൊണ്ടു തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ  തുറന്നുപറച്ചില്‍

സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണെന്നും ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ലന്നും തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടാട്ടാണെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ പിന്നെ നായകന്മാര്‍ ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകതയെന്നും നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്‌നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു പറഞ്ഞു.

മീ ടൂ ക്യാമ്പയിനോടുള്ള വിയോജിപ്പും അദ്ദേഹം തുറന്നു പറഞ്ഞു. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോടു യോജിപ്പില്ല. ഇപ്പോള്‍ ഏതൊരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു.സി.സിയുമായി സഹകരിക്കാത്തതെന്നു കൂടി പരിശോധിക്കേണ്ടതാണെന്നും ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടം വഴിയോടുന്ന പുരുഷന്മാരെ ഇവിടെ ഉള്ളൂവെന്നും ബൈജു പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com