'ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും'; സിനിമ ഒഡിഷനുകളിൽ നടക്കുന്നത് ചതി, വെളിപ്പെടുത്തലുമായി ഷിയാസ് കരീം 

സിനിമാ ഒഡിഷൻ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം
'ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും'; സിനിമ ഒഡിഷനുകളിൽ നടക്കുന്നത് ചതി, വെളിപ്പെടുത്തലുമായി ഷിയാസ് കരീം 

സിനിമാ ഒഡിഷൻ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം. സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷൻ എന്ന രീതിയിലാണ് ഒഡിഷനുകൾ സംഘടിപ്പിക്കുന്നതെന്നും സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ അറിയാത്തവരായിരിക്കും വിലയിരുത്താൻ എത്തുന്നതെന്നും ഷിയാസ് ആരോപിക്കുന്നു.

മരണ വീട്ടിൽ ഡാൻസ് കളിക്കുക,  ഒരു പെണ്ണ് പോയാൽ എങ്ങനെ കമെന്റ് അടിക്കണം,  ചിരിച്ചു കൊണ്ട് കരയണം ഇങ്ങനെയുള്ള കലാപരിപാടികളാണ് ഒഡിഷനിൽ ചെയ്യിപ്പിക്കുന്നതെന്നും നേരുതെ ഒരാളെ സെലക്ട് ചെയ്തിട്ട് ഒരു കോപ്രായം കാണിക്കുക മാത്രമാണ് അവിടെ നടക്കുന്നതെന്നും ഷിയാസ് പറയുന്നു.ചില ഒഡിഷൻ സെന്ററുകളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഷിയാസ് തുറന്നടിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിയാസിന്റെ ഈ വെളിപ്പെടുത്തൽ. 

ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ തീരുമാനിച്ചത് ... കഴിഞ്ഞ കുറേ നാളികൾക്ക് ഇടയിൽ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഈ ഒഡിഷൻ ഉള്ള ചതിയിൽ പറ്റി ....

ഒരു ഓഡിറ്റോറിയം അല്ലങ്കിൽ ഒരു ഹാൾ ഒകെ വടകയ്ക്ക് എടുത്തു അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷൻ എന്ന രീതിയിൽ ഒരു ഒഡിഷൻ അങ്ങു വെക്കും ... സിനിമ എന്താ എന്നോ അല്ലെങ്കിൽ അഭിനയം എന്താ എന്നോ ഒന്നും അറിയാതെ കുറച്ചുപേർ ആയിരിക്കും ഇതൊക്കെ വിലയിരുത്താൻ നിൽക്കുന്നത് .... എന്നിട്ട് അവരുടെ മുന്നിൽ കിടന്നു ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒകെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും ... സിനിമ എന്ന അമിതമായ സ്വപ്നം മനസിൽ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മൾ കൂട്ടും നിൽക്കും .... മരണ വീട്ടിൽ ഡാൻസ് കളിക്കുക ... ഒരു പെണ്ണ് പോയാൽ എങ്ങനെ കമെന്റ് അടിക്കണം ... ചിരിച്ചു കൊണ്ട് കരയണം അങ്ങനത്തെ പല പല കലാപരിപാടികൾ അവർ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും ...

ചിലയിടത്ത് ഒഡിഷൻ സെന്ററിൽ ഫീസും വെക്കും , ചിലയിടത്ത് നമ്മുടെ കയ്യിൽ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും ...

ഒരു ഒഡിഷൻ നടക്കുമ്പോൾ ചിലപ്പോൾ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കിൽ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കിൽ ചിലപ്പോൾ ഇതിനായി സ്വരികൂട്ടിയ പൈസ കൊണ്ടോ അവർ ഒഡിഷൻ വരും ...

നിങ്ങൾ ഒന്ന് മനസിലാക്കണം നിങ്ങളുടെ മുന്നിൽ കോപ്രായം കാണിക്കുന്നവരും മനുഷർ ആണ് .. അവർക്കും ഒരു കുടുംബം ഉണ്ട് ...എന്നെങ്കിലും തന്റെയും സ്വപ്നം നടക്കും എന്നു പറഞ്ഞു വണ്ടി കേറി വരുന്നവർ ആണ് ... അവരുടെ ഒകെ ആവിശ്യം സിനിമയാണ് ...അവരെ മുതലെടുക്കാൻ നിക്കരുത് ...

പടത്തിന് പ്രൊമോഷൻ വേണ്ടി ഓരോ സിനിമ സ്വപ്നം കാണുന്നവരെയും ബലിയാട് ആകുന്നു എന്നത് പകൽ പോലെ സത്യം ...

നിങ്ങൾ ഒരു തുണിക്കട നടത്തിയാൽ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ് ??!

നിങ്ങൾക്ക് പരിചയം ഉള്ള ഒരാൾക്ക് മുൻഗണന കൊടുക്കും ...അതേ ഇവിടെയും ഉള്ളു ..നേരുതെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് ഒരു കോപ്രായം കാണിക്കും ...അതാണ് നടക്കുന്നത് ... സിനിമയിൽ നിങ്ങൾക്ക് കേറണം എങ്കിൽ പിടിപാഡ് ആണ് വേണ്ടത് ... അത് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ഒരു സിനിമ മേഖലയിൽ എത്തും... ഇനി ഇല്ല എങ്കിൽ നിങ്ങൾ വഞ്ചിക്കപെടുകയും ചെയ്യും ...

ഇങ്ങനെ പ്രൊമോഷൻ വേണ്ടി നടത്തുന്ന ഒഡിഷൻ കാരണം Genuin ആയി നടത്തുന്നത് വരെ കുറഞ്ഞു തുടങ്ങി ... നിങ്ങൾക്ക് സിനിമ മേഖലയും ആയി ആരേലും ബന്ധം ഉണ്ട് എങ്കിൽ അവരെ വിളിച്ചു ചോദിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം പോകുക ... ഇല്ലെങ്കിൽ അതിന് അർത്ഥം നിങ്ങൾ വീണ്ടും വഞ്ചിതരാകാൻ പോകുന്നു എന്നാണ് 

എന്നു സ്നേഹപൂർവം

നിങ്ങളിൽ ഒരുവൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com