'അദ്ദേഹം സാധാരണ നടനല്ല, മഹാനടന്‍'; എഴുന്നേറ്റു നിന്ന് വിജയ് സേതുപതിയെ സ്വീകരിച്ച് രജനീകാന്ത്; വീഡിയോ കാണാം

'കുറേനാളുകള്‍ക്ക് ശേഷമാണ് ഇത്രയും കഴിവുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത്'
'അദ്ദേഹം സാധാരണ നടനല്ല, മഹാനടന്‍'; എഴുന്നേറ്റു നിന്ന് വിജയ് സേതുപതിയെ സ്വീകരിച്ച് രജനീകാന്ത്; വീഡിയോ കാണാം

അഭിനയ മികവുകൊണ്ട് തെന്നിന്ത്യന്‍ സിനിമ മേഖലയുടെ ഹൃദയം കീഴടക്കുകയാണ് നടന്‍ വിജയ് സേതുപതി. പുറത്തിറങ്ങുന്ന സിനിമകളില്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി മറ്റ് താരങ്ങളെ വരെ ഞെട്ടിക്കുകയാണ് അദ്ദേഹം. വിജയ് സേതുപതിയുടെ അഭിനയത്തെക്കുറിച്ച് വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. അദ്ദേഹം ഒരു മഹാനടനാണെന്നാണ് രജനീകാന്ത് പറയുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച പേട്ടയുടെ ഓഡിയോ റിലീസ് ചടങ്ങിനിടെയാണ് വിജയ് സേതുപതിയുടെ കഴിവിനെക്കുറിച്ച് സൂപ്പര്‍സ്റ്റാര്‍ വാചാലനായത്. കുറേനാളുകള്‍ക്ക് ശേഷമാണ് ഇത്രയും കഴിവുള്ള ഒരാളോടൊപ്പം അഭിനയിക്കുന്നത് എന്നും താരം പറഞ്ഞു. 

'വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ താന്‍ മുന്‍പ് കണ്ടിട്ടുണ്ട്, മികച്ച നടനാണെന്ന് അറിയാമായിരുന്നു. എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് സാധാരണ നടനല്ല മഹാനടനാണെന്ന് മനസാലായത്. ഓരോ ഓരോ ഷോട്ടിനു മുന്‍പും ആ ഷോട്ടിന് മുന്‍പ് എന്ത് സംഭവിച്ചു, അതിനു ശേഷം എന്താണ് കഥയില്‍ സംഭവിക്കുന്നത്, കഥാപാത്രത്തിന്റെ മാനസിക നില എന്താണ് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് സ്വയം ഭേദപ്പെടുത്തി കൂടുതല്‍ മികച്ച രീതിയിലാണ് അദ്ദേഹം അഭിനയിക്കുന്നത്.' 

മികച്ച അഭിനേതാവ് മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് സേതുപതി എന്നാണ് രജനീകാന്ത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും ഏറെ സ്വാധീനിക്കുന്നതാണ് എന്നാണ് രജനീകാന്ത് പറയുന്നത്. പുസ്തകത്തില്‍ നിന്നും സിനിമകളില്‍ നിന്നുമൊന്നുമല്ലാതെയാണ് വിജയ് തന്റെ ചിന്തകളെ വളര്‍ത്തുന്നത്. ഒരു കഥാപാത്രത്തെ മനശാസ്ത്രജ്ഞനെപ്പോലെയാണ് അദ്ദേഹം ഏറ്റെടുക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. രജനീകാന്തിന്റെ വാക്കുകള്‍ നിറകണ്ണുകളോടെയാണ് വിജയ് സേതുപതി കാതോര്‍ത്തത്. എഴുന്നേറ്റ് നിന്ന് നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയും ചെയ്തു.

ഓഡിയോ റിലീസ് ചടങ്ങിന് എത്തിയ വിജയ് സേതുപതിയെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. രജനീകാന്ത് ഉള്‍പ്പടെയുള്ളവര്‍ എഴുന്നേറ്റ് നിന്ന് വിജയ് സേതുപതിയെ വരവേറ്റു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോകള്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യു്‌നന പേട്ടയില്‍ രജനീകാന്തിന്റെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com