ഇത് ചരിത്രം; റിലീസിന് മുന്‍പ് ഒടിയന്‍ 100 കോടി ക്ലബ്ബില്‍ കയറിയെന്ന് ശ്രീകുമാര്‍ മേനോന്‍

സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയത്
ഇത് ചരിത്രം; റിലീസിന് മുന്‍പ് ഒടിയന്‍ 100 കോടി ക്ലബ്ബില്‍ കയറിയെന്ന് ശ്രീകുമാര്‍ മേനോന്‍

റിലീസിന് മുന്‍പ് നൂറ് കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാളം ചിത്രമായി മോഹന്‍ലാലിന്റെ ഒടിയന്‍. പ്രീ റിലീസ് ബിസിനസിലൂടെയാണ് സിനിമ ചരിത്രം സൃഷ്ടിച്ചത്. ട്വിറ്ററിലൂടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് വാര്‍ത്ത പുറത്തുവിട്ടത്. റിലീസിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഒടിയന്‍ ഞെട്ടിച്ചിരിക്കുന്നത്. 

സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് 100 കോടി എന്ന സ്വപ്‌ന നമ്പര്‍ ഒടിയന്‍ തൊട്ടത്. 

ബ്രാന്‍ഡിങ്ങും പരസ്യവും വിവിധ ഭാഷകളിലുള്ള സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പടെ 101.2 കോടിയാണ് നിലവില്‍ ഒടിയന്‍ നേടിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനും നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും ഇതിന് മുന്‍പ് നൂറു കോടി ക്ലബ്ബില്‍ കയറിയിട്ടുണ്ട്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് തീയെറ്ററുകളില്‍ എത്തുന്നത്. മഞ്ജുവാര്യര്‍ നായികയാവുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com