ഐഎഫ്എഫ്‌കെ വേദിയില്‍ സംഘര്‍ഷം: ഒരു ഡെലിഗേറ്റ് അറസ്റ്റില്‍

രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ സംഘര്‍ഷം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐഎഫ്എഫ്‌കെ വേദിയില്‍ സംഘര്‍ഷം: ഒരു ഡെലിഗേറ്റ് അറസ്റ്റില്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ സംഘര്‍ഷം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന വേദികളിലൊന്നായ നിശാഗന്ധിയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഒരു ഡെലിഗേറ്റിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു സംഭവം. 

ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രമാണ് നിശാഗന്ധിയില്‍ രാത്രി 10.30ന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. പക്ഷേ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡെലിഗേറ്റുകള്‍ക്കിടയിലുണ്ടായ അസ്വാരസ്യമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഭവത്തില്‍ ഒരു പൊലീസുകാരന് മര്‍ദനമേറ്റതായും വിവരമുണ്ട്. 

എന്നാല്‍ പ്രദര്‍ശനം റദ്ദാക്കിയതിന് ശേഷം നിശാഗന്ധിയില്‍ തുടര്‍ന്ന ഡെലിഗേറ്റുകളോട് ഉടന്‍ വേദി വിടണമെന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നതാണ് സംഘര്‍ഷത്തിന് തുടക്കമായതെന്ന് ഡെലിഗേറ്റുകളില്‍ ചിലര്‍ പറയുന്നു. ആവശ്യമുന്നയിച്ചതിനൊപ്പം സെക്യൂരിറ്റി ജീവനക്കാരന്‍ ചില ഡെലിഗേറ്റുകളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചെന്നും ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com