ഒപ്പം നൃത്തം ചെയ്യാന്‍ ദീപികയെ ക്ഷണിച്ച് ഐശ്വര്യ; ആടിത്തകര്‍ത്ത് താര റാണിമാര്‍, വൈറലായി വിഡിയോ 

ഐശ്വര്യ ദീപികയുടെ കൈപിടിച്ച് നൃത്തത്തിന് ഒപ്പം ചേര്‍ക്കുന്നത് വിഡിയോയില്‍ കാണാം
ഒപ്പം നൃത്തം ചെയ്യാന്‍ ദീപികയെ ക്ഷണിച്ച് ഐശ്വര്യ; ആടിത്തകര്‍ത്ത് താര റാണിമാര്‍, വൈറലായി വിഡിയോ 

കോടീശ്വര പുത്രി ഇഷ അംബാനിയുടെ രാജകീയ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്‍ താര നിര തന്നെയാണ് എത്തിയത്. ബോളിവുഡ് ലോകം ഒന്നടങ്കം പങ്കെടുത്ത ആഘോഷരാവിന്റെ പല വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ബോളിവുഡ് സുന്ദരിമാരായ ഐശ്യര്യ റായിയും ദീപിക പദുക്കോണും ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഏറ്റവും പുതിയതായി പുറത്തെത്തിയിട്ടുള്ളത്. 

ഇഷ അംബാനിയുടെ സംഗീത് പരിപാടിക്കിടയിലാണ് ഇരുവരും ഒന്നിച്ച് നൃത്തം ചെയ്തത്. ഒപ്പം നൃത്തം ചെയ്യാന്‍ ഐശ്വര്യയാണ് ദീപികയെ ക്ഷണിക്കുന്നത്. ഐശ്വര്യ ദീപികയുടെ കൈപിടിച്ച് നൃത്തത്തിന് ഒപ്പം ചേര്‍ക്കുന്നത് വിഡിയോയില്‍ കാണാം. പിന്നെ ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുകയായിരുന്നു. 

പിരാമല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലിനെയാണ് 27കാരിയായ ഇഷ അംബാനി വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുമ്പായി നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍, സ്റ്റീല്‍ രാജാവ് ലക്ഷ്മി മീത്തല്‍, ബിപി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോബ് ഡ്യൂട്‌ലി, ഫോക്‌സ് സിഇഒ ജെയിംസ് മര്‍ഡോക് തുടങ്ങിയ പ്രമുഖര്‍ ഉദയ്പ്പുരിലെത്തിയിരുന്നു. സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, അഭിഷേക്  ഐശ്വര്യ ദമ്പതികള്‍, നവ ദമ്പതികളായ പ്രിയങ്ക-നിക്ക്, വിദ്യാബാലന്‍, സിദ്ധാര്‍ഥ് റോയ് കപൂര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍-അഞ്ജലി തെണ്ടുല്‍ക്കര്‍ തുടങ്ങി ബോളിവുഡ് ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com