'അവള്‍ കര്‍ത്താവിനെ കുരിശില്‍ നിന്ന് മോചിപ്പിച്ചു, മുറിവില്‍ മരുന്നു പുരട്ടി'; ലക്ഷ്മി പ്രിയയുടെ കുട്ടി മാലാഖ നിങ്ങളുടെ മനസ് നിറയ്ക്കും

ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയ് ദേവാണ് മകളുടെ കരുണയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്
'അവള്‍ കര്‍ത്താവിനെ കുരിശില്‍ നിന്ന് മോചിപ്പിച്ചു, മുറിവില്‍ മരുന്നു പുരട്ടി'; ലക്ഷ്മി പ്രിയയുടെ കുട്ടി മാലാഖ നിങ്ങളുടെ മനസ് നിറയ്ക്കും

കുഞ്ഞുങ്ങളുടെ മനസു മുഴുവന്‍ നന്മയാണ്. മുതിര്‍ന്നവരുടെ ചിന്തയില്‍ വരാത്ത കാര്യങ്ങള്‍ പോലും പോലും പ്രവര്‍ത്തിച്ച് അവര്‍ ചിലപ്പോള്‍ നമ്മെ ഞെട്ടിച്ചുകളയും. കുരുശില്‍ കിടക്കുന്ന കര്‍ത്താവിന്റെ രൂപം കണ്ട് കരയാനും മുറിവില്‍ മരുന്നു പുരട്ടിക്കൊടുക്കാനും കുട്ടി മാലാഖകള്‍ക്ക് മാത്രമേ കഴിയൂ. നടി ലക്ഷ്മി പ്രിയയുടെ മകള്‍ മാതംഗിയാണ് കര്‍ത്താവിന്റെ മുറിവില്‍ മരുന്നു പുരട്ടി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയ് ദേവാണ് മകളുടെ കരുണയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ പോസ്റ്റ്. 'എന്റെ മകള്‍ മാതംഗിക്ക് കര്‍ത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവള്‍ ആദ്യം പിതാവിനെ കുരിശില്‍ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളില്‍ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്‌റൂമില്‍ കിടത്തി ഫാന്‍ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാന്‍ ഭാഗ്യം കിട്ടിയതിന്'​

പോസ്റ്റ് ഇട്ടതോടെ അമ്മ ലക്ഷ്മി പ്രിയയും മാതംഗിയെ പുകഴ്ത്തി രംഗത്തെത്തി. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസുള്ള മുത്തിന്റെ അമ്മയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് ജയ് ദേവിന്റെ പോസ്റ്റിന് കമന്റായി താരം പറഞ്ഞത്. 'അമ്മേടെ കണ്ണന് ഉമ്മ.... അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ.... അമ്മയ്ക്കും അഭിമാനം.... എന്റെ മുത്തിന്റെ അമ്മയാവാന്‍ കഴിഞ്ഞതില്‍....ഭഗവാന് നന്ദി'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com