ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് പ്രിയയുടെ വിശേഷങ്ങള്‍, നിക്കിനെയും പ്രിയങ്കയെയുമൊക്കെ പിന്നിലാക്കി അഡാറ് സുന്ദരി 

2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഒന്നാം സ്ഥാനം പ്രിയ സ്വന്തമാക്കി
ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് പ്രിയയുടെ വിശേഷങ്ങള്‍, നിക്കിനെയും പ്രിയങ്കയെയുമൊക്കെ പിന്നിലാക്കി അഡാറ് സുന്ദരി 

രൊറ്റ ഗാനരംഗം കൊണ്ട് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ആരാധകരെ സ്വന്തമാക്കാന്‍ ഒറ്റ കണ്ണിറുക്കല്‍ കൊണ്ടുതന്നെ പ്രിയയ്ക്കായി. ഇപ്പോഴിതാ 2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഒന്നാം സ്ഥാനം പ്രിയ സ്വന്തമാക്കി. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രിയ അഭിനയിച്ച ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവെ എന്ന ഗാനം പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയായിരുന്നു ഈ അഡാറ് സുന്ദരി. അമേരിക്കന്‍ ഗായകനും ബോളിവുഡ് താര സുന്ദരി പ്രിയങ്കയുടെ ഭര്‍ത്താവുമായ നിക് ജോനാസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പ്രിയ ഒന്നാമതെത്തിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് പ്രിയങ്ക.

ഡാന്‍സര്‍ സപ്‌ന ചൗദരിയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. നടി സോനം കപൂറിന്റെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ ആനന്ദ് അഹൂജയാണ് ലിസ്റ്റില്‍ അഞ്ചാമത്. 

ബോളിവുഡ് ചിത്രങ്ങളില്‍ രജനീകാന്തും അക്ഷയ് കുമാറും ഒന്നിച്ച 2.0യാണ് ഒന്നാമത്. ടൈഗര്‍ ഷിരോഫ് കേന്ദ്ര കഥാപാത്രമായ ബാഗി2 രണ്ടാമതും സല്‍മാന്‍ ഖാന്റെ റേസ് 3 മൂന്നാമതുമാണ്. 2018 ഗൂഗിളില്‍ ഏറ്റവുമധികം ട്രെന്‍ഡിങ്ങായി നിന്നത് ബോളിവുഡ് സുന്ദരിമാരുടെ വിവാഹാഘോഷങ്ങള്‍ തന്നെയാണ്. സോനം കപൂര്‍- ആനന്ദ് അഹൂജ, ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹമേളങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com