''കൊണ്ടൊരാം.. കൊണ്ടൊരാം..''; 21 മിനിറ്റ് ദൈര്‍ഘ്യമുളള ഒടിയനിലെ ഗാനങ്ങളുടെ ഓഡിയോ പുറത്ത് 

സിനിമയില്‍ എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ മുഴുവന്‍ പാട്ടുകളുടെയും ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ്
''കൊണ്ടൊരാം.. കൊണ്ടൊരാം..''; 21 മിനിറ്റ് ദൈര്‍ഘ്യമുളള ഒടിയനിലെ ഗാനങ്ങളുടെ ഓഡിയോ പുറത്ത് 

റിലീസിന് മുന്‍പ് നൂറ് കോടി ക്ലബില്‍ ഇടംനേടിയ ആദ്യ മലയാളം ചിത്രമായ മോഹന്‍ലാലിന്റെ ഒടിയന്‍ വെളളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ഏറെ ആകാംക്ഷയോടെയാണ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഈ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

ആരാധകരുടെ കാത്തിരിപ്പിന് ആവേശം പകര്‍ന്ന് പുറത്തിറങ്ങിയ ആദ്യ വീഡിയോ ഗാനം പ്രേക്ഷകര്‍ കൈയും നീട്ടിയാണ് സ്വീകരിച്ചത്. മാനം തുടുക്കണ് നേരം വെളുക്കണ് എന്ന ഗാനത്തിലെ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ് പാട്ട് പാടിയിരിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ പാടുന്ന ഗാനവും വൈറലായിരുന്നു. ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. 

ഇപ്പോള്‍ സിനിമയില്‍ എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ മുഴുവന്‍ പാട്ടുകളുടെയും ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നടന്‍ മോഹന്‍ലാലാണ് ഇത് നിര്‍വഹിച്ചത്. 21 മിനിറ്റ് ദൈര്‍ഘ്യം വരുന്ന എല്ലാ ഗാനങ്ങളുടെയും ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com