'അവർ പ്രണയത്തിലാണെന്ന് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട', മകളുടെ പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട്  

തനിക്ക് രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും മഹേഷ് ഭട്ട്  
'അവർ പ്രണയത്തിലാണെന്ന് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട', മകളുടെ പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട്  

ദീപിക- രൺവീർ താരജോഡികളുടെ വിവാഹം പോലെതന്നെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു താര വിവാഹമാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നീട് പ്രണയത്തെക്കുറിച്ച് രൺബീർ മനസ്സ് തുറന്നെങ്കിലും ആലിയ ഇതേക്കുറിച്ച് അത്ര കാര്യമായി പ്രതികരിച്ചിട്ടില്ല. 

എന്നാലിപ്പോൾ ആലിയയുടെ പിതാവ് മഹേഷ് ഭട്ട് മകളും രൺബീറും ത‌‌മ്മിലുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് തുറന്ന് സംസാരിച്ചത്. 'അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല', രൺബീ-ആലിയ പ്രണയത്തെക്കുറിച്ച അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ. തനിക്ക് രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും അദ്ദേഹം ക‌ൂട്ടിച്ചേർത്തു. 

എന്നാൽ ഇരുവരുടെയും വിവാഹം എന്നാണെന്നതിനെക്കുറിച്ച് മഹേഷ് ഭട്ടും വ്യക്തമായ മറുപടി നൽകിയില്ല. വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണെന്നും അത് എപ്പോൾ നടക്കുമെന്ന് പറയാൻ ആകില്ല, നമുക്ക് കാത്തിരിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com