ഷൂട്ടിങ്ങിനായി സൂര്യ ആലപ്പുഴയില്‍; ആവേശത്തില്‍ ആരാധകര്‍; വീഡിയോ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2018 11:05 AM  |  

Last Updated: 13th December 2018 11:05 AM  |   A+A-   |  

surya

ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ തമിഴ്‌നടന്‍ സൂര്യയെ ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍.പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍ജികെയുടെ അവസാനത്തെ ഷെഡ്യൂളിനായാണ് സൂര്യ ആലപ്പുഴയില്‍ എത്തിയത്. പുന്നമടക്കായലിലാണ് ഷൂട്ടിങ് നടക്കുന്നത്. താരം എത്തിയതറിഞ്ഞ് ഇന്നലെ ആയിരക്കണക്കിന് ആരാധകരാണ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സൂര്യ ഫാന്‍സിന്റെ ആവേശം. 

നന്ദഗോപാലന്‍ കുമാരന്‍ എന്ന എന്‍ജികെയുടെ ഗാനരംഗമാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഹൗസ് ബോട്ടലും കരയിലുമായാണ് ചിത്രീകരണം നടക്കുന്നത്. സൂര്യയും നായിക രാകുല്‍ പ്രീത് സിങ്ങുമായുള്ള ഗാനരംഗങ്ങളാണ് ഇന്നലെ ചിത്രീകരിച്ചത്. മലയാളത്തിലൂടെ സിനിമയിലേക്ക് എത്തിയ സായ് പല്ലവിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണ്. ഷൂട്ടിങ്ങിന് എത്തിയ താരം സ്പീഡ് ബോട്ടില്‍ ചുറ്റി പുന്നമടക്കായലിന്റെ സൗന്ദര്യവും ആസ്വദിച്ചു.

സൂര്യ ആലപ്പുഴയില്‍ എത്തിയതറിഞ്ഞ് നിരവധി പേരാണ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്. താരത്തെ കാണാനായി ചിലര്‍ തെങ്ങില്‍ വരെ വലിഞ്ഞുകേറുന്നതാണ് വീഡിയോയില്‍ കാണുന്നത്. കെ. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.