ഒരു സിനിമ വിജയിച്ചാല്‍ അഹങ്കാരം, പ്രതിഫലത്തുക അഞ്ച് കോടി കൂട്ടും, പരിവാരങ്ങള്‍ക്കും മേക്കപ്പിനും ലക്ഷങ്ങള്‍; യുവതാരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരണ്‍ ജോഹര്‍ 

രണ്ട് സിനിമകള്‍ നന്നായാല്‍ പിന്നെ ഞാന്‍, എനിക്ക്, എന്റെ എന്ന രീതിയിലാകും കാര്യങ്ങളെന്നും കരണ്‍ ചൂണ്ടിക്കാട്ടി
ഒരു സിനിമ വിജയിച്ചാല്‍ അഹങ്കാരം, പ്രതിഫലത്തുക അഞ്ച് കോടി കൂട്ടും, പരിവാരങ്ങള്‍ക്കും മേക്കപ്പിനും ലക്ഷങ്ങള്‍; യുവതാരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരണ്‍ ജോഹര്‍ 

ബോളിവുഡിലെ യുവതാരങ്ങളില്‍ ചിലരില്‍ പൊള്ളയായ അഹങ്കാരം കടന്നുകൂടുന്നെന്ന് പ്രമുഖ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. മുന്‍ വര്‍ഷത്തെ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ മുന്‍നിര്‍ത്തി സ്വന്തം താരപ്രഭയില്‍ ഭ്രമിച്ച് നില്‍ക്കുന്ന ചിലര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്.  ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നാണ് അവരുടെ വിചാരം. ഈ ചിന്തയില്‍ ശമ്പളമായി ഇരട്ട അക്കങ്ങള്‍ അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങും. പക്ഷെ ഒരു സിനിമപോലും കിട്ടാത്ത അസ്ഥയാകും, കരണ്‍ പറഞ്ഞു. 

കുറച്ച് ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ ലഭിച്ചാലുടന്‍ അജയ്യനായി എന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നതെന്നും രണ്ട് സിനിമകള്‍ നന്നായാല്‍ പിന്നെ ഞാന്‍, എനിക്ക്, എന്റെ എന്ന രീതിയിലാകും കാര്യങ്ങളെന്നും കരണ്‍ ചൂണ്ടിക്കാട്ടി. സെലിബ്രിറ്റി മാനേജ്‌മെന്റ് എന്ന ട്രെന്‍ഡാണ് ഇതിന് പിന്നിലെ കാരണമെന്നാണ് കരണിന്റെ വിലയിരുത്തല്‍. ഈ ഇന്‍ഡസ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യാതൊരു ധാരണയും ഇല്ലാത്തവരാണ് ഇവര്‍. ഒരു സിനിമ നന്നായാല്‍ ഉടനെ പ്രതിഫല തുക അഞ്ച് കോടി ഉയര്‍ത്തിയേക്കാമെന്നാണ് ഇവരുടെ ചിന്ത, കരണ്‍ പറഞ്ഞു. പരിവാരവും ഒരു ദിവസത്തെ മേക്കപ്പിനും മാത്രം ഒരു ലക്ഷം രൂപ എന്ന തരത്തിലാകും കാര്യങ്ങള്‍ കരണ്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com