ഒടിയനിലെ വീഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി; യൂട്യൂബില്‍ ട്രെന്റിങ്

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ മുഴുനീള വീഡിയോ ഗാനങ്ങള്‍ പുറത്തുവിട്ടു.
ഒടിയനിലെ വീഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി; യൂട്യൂബില്‍ ട്രെന്റിങ്

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ മുഴുനീള വീഡിയോ ഗാനങ്ങള്‍ പുറത്തുവിട്ടു. നേരത്തെ ഓഡിയോ ആയി പുറത്തുവിട്ട 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനത്തിന്റെയും 'മുത്തപ്പന്റെ ഉണ്ണി' എന്ന ഗാനത്തിന്റെയും വീഡിയോകളാണ് പുറത്തുവിട്ടിരിക്കുന്നത്. എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

'കൊണ്ടോരാം' എന്ന ഗാനം ഇതിനോടകംതന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. സുദീപ് കുമാര്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊണ്ടോരാം ആലപിച്ചിരിക്കുന്നത്. 

കുഞ്ഞു മാണിക്യന്‍ ഒടിവിദ്യ അഭ്യസിക്കുന്നതാണ് 'മുത്തപ്പന്റെ ഉണ്ണി'യില്‍ കാണിച്ചിരിക്കുന്നത്. രണ്ടു ഗാനങ്ങളും ഇതിനോടകംതന്നെ യൂട്യൂബില്‍ ട്രെന്റായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com