ഒടിയനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ എന്നെ എടുത്ത് ഉടുക്കരുത്: നീരജ് മാധവ് 

മോഹന്‍ലാല്‍ ചിത്രം ഒടിയന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ നീരജ് മാധവ്
ഒടിയനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ എന്നെ എടുത്ത് ഉടുക്കരുത്: നീരജ് മാധവ് 

മോഹന്‍ലാല്‍ ചിത്രം ഒടിയന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ നീരജ് മാധവ്. ഇത്രയ്ക്കും ഡീഗ്രേഡ് ചെയ്യാന്‍ മാത്രമുള്ള കുഴപ്പങ്ങള്‍ താന്‍ സിനിമയില്‍ കാണുന്നില്ലെന്ന് നീരജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പന്‍ പ്രതീക്ഷയില്ലാതെയാണ് നമ്മള്‍ കാണാന്‍ പോയത് എന്നോര്‍ക്കണം. തെറ്റായ മുന്‍വിധിയോടെ സിനിമ കാണാന്‍ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം- നീരജ് പോസ്റ്റില്‍ പറയുന്നു. 

നീരജ് മാധവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

ഒടിയൻ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാൻ മാത്രമുള്ള ‌കുഴപ്പങ്ങൾ ഞാനതിൽ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. aggressive ആയി പ്രൊമോട്ട് ചെയ്തതിനാൽ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശെരിയാണോ എന്ന് നമ്മൾ പുനഃപരിശോധക്കണം. 
ലാലേട്ടനടക്കമുള്ള entire cast & crew ന്റെ രണ്ടു വർഷത്തെ പ്രയത്നം, പ്രശംസയർഹിക്കുന്ന production design, art work & BGM. സാമന്യം നന്നായി execute ചെയ്തിട്ടുള്ള CG & fight രംഗങ്ങൾ. 2.0 എന്ന ബ്രഹ്മാണ്ട തമിഴ്‌ പടത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുത്‌.
സിനിമ നടൻ എന്നതിലുപരി ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com