'ഞാന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്'; ഒടിയന് ഹൈപ്പ് നല്‍കിയതില്‍ യാതൊരു ഖേദവുമില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

കലാപരമായ വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുമെന്നാണ് വിശ്വാസമെന്നും ശ്രീകുമാര്‍
'ഞാന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്'; ഒടിയന് ഹൈപ്പ് നല്‍കിയതില്‍ യാതൊരു ഖേദവുമില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

ടിയന് ഹൈപ്പ് നല്‍കിയതില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. താന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണെന്നും അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാര്‍ക്കറ്റിംഗ് പാഠങ്ങള്‍ ബോധപൂര്‍വം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍ മേനോന്‍. 

ശ്രീകുമാര്‍ മോനോന്‍ അമിതമായി ഹൈപ്പ് നല്‍കിയതാണ് ചിത്രത്തിനെതിരേ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയരാതിരുന്നതോടെയാണ് വിമര്‍ശനം രൂക്ഷമായത്. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമയെടുക്കാന്‍ സാധിക്കില്ലെന്നും എന്റെ ശൈലിയിലും ജ്ഞാനത്തിലുമാണ് ഒടിയന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. ആ സിനിമയില്‍ മോഹന്‍ലാലിന് വിശ്വാസം ഉണ്ടായതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കലാപരമായ വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുമെന്നാണ് വിശ്വാസമെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

'മോഹന്‍ലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയില്‍ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എണ്‍പതുകളിലെ ലുക്കിലുള്ള മോഹന്‍ലാലിനെയാണ് കാണിച്ചത്.' ശ്രീകുമര്‍ മേനോന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com