ഇമ്രാന്‍ ഹാഷ്മിക്ക് പുതിയ മുഖം: വ്യത്യസ്തമായി ചീറ്റ് ഇന്ത്യ

സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടനിലക്കാരനായാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്.
ഇമ്രാന്‍ ഹാഷ്മിക്ക് പുതിയ മുഖം: വ്യത്യസ്തമായി ചീറ്റ് ഇന്ത്യ

മ്രാന്‍ ഹാഷ്മി എന്ന പേര് കേട്ടാല്‍ റൊമാന്റിക് രംഗങ്ങളും ഗാഡചുംബനങ്ങളുമെല്ലാമാണ് ഓര്‍മ്മ വരിക. താരം ഇതുവരെ ചെയ്തിട്ടുള്ള വേഷങ്ങള്‍ എല്ലാം അങ്ങനെ ആയതുകൊണ്ടാണ് പ്രേഷകര്‍ക്ക് ഈ മുന്‍വിധി. എന്നാല്‍ ഇനി അല്‍പ്പം മാറി ചിന്തിക്കേണ്ടി വരും. ഇമ്രാന്‍ പഴയ ലുക്ക് വരെ മാറ്റി സീരിയസ് റോളില്‍ ആണ് 'ചീറ്റ് ഇന്ത്യ' എന്ന ചിത്രത്തില്‍ എത്തുന്നത്.

സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടനിലക്കാരനായാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്. ഇതോടെ സീരിയല്‍ കിസ്സര്‍ എന്ന ഇമ്രാന്‍ ഹാഷ്മിയുടെ ഇമേജ് മാറുമെന്നാണ് വിലയിരുത്തല്‍.

സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ രീതിയുടെ പ്രധാന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് ഇമ്രാന്‍  പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുള്‍പ്പെടയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇമ്രാന്‍ പറഞ്ഞു. സമകാലീന പ്രസക്തിയുള്ള വളരെ ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ ഇമ്രാന്‍ ഹാഷ്മി ഇതുവരെ നായകനായിട്ടുള്ളു.

സിനിമ പുറത്ത് വരുന്നതോടെ വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകള്‍ നടത്തുന്ന ഇടനിലക്കാരെ മാറ്റിനിര്‍ത്താന്‍ സാധിക്കുമെന്നും ഒരു വിപ്ലവം സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഹാഷ്മി വ്യക്തമാക്കി. 2019 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com