കത്രീനയുടെയും അനുഷ്‌കയുടെയും അഭിനയം കണ്ടു പഠിക്കാന്‍ ഷാരൂഖിന്റെ മകള്‍ ;സീറോയുടെ സെറ്റില്‍ സഹ സംവിധായികയുടെ റോളില്‍ സുഹാന 

കത്രീനയുടെയും അനുഷ്‌കയുടെയും അഭിനയം കണ്ടു പഠിക്കാന്‍ ഷാരൂഖിന്റെ മകള്‍ ;സീറോയുടെ സെറ്റില്‍ സഹ സംവിധായികയുടെ റോളില്‍ സുഹാന 

ഏതൊരു ജോലിയും നേരില്‍ കണ്ട് മനസിലാക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. അഭിനേതാക്കളുടെ കാര്യത്തിലും അതു തന്നെയാണ് നല്ലത്

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ അഭിനയരംഗത്തേക്ക് എത്തുന്നത് കാത്തിരിക്കുന്ന ആരാധകര്‍ നിരവധിയാണ്. സമൂഹമാധ്യമങ്ങളില്‍ സുഹാനയെക്കുറിച്ച് വരുന്ന ഓരോ അപ്‌ഡേറ്റിനും ആരാധകര്‍ കുറിക്കുന്ന കമന്റില്‍ ഈ അന്വേഷണം കാണാന്‍ കഴിയും. എന്നാല്‍ മകള്‍ സിനിമയിലേക്ക് കടക്കുന്നതിന് മുന്‍പ് അഭിനയത്തെക്കുറിച്ച് പഠിക്കണമെന്നാണ് ഷാരൂഖിന്റെ നിലപാട്. 

സുഹാന സീറോയുടെ ചിത്രീകരണവേളയില്‍ സെറ്റില്‍ വന്നിരുന്നെന്നും അവിടെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് നിരീക്ഷിച്ചിരുന്നെന്നും താരം പറഞ്ഞു. സെറ്റില്‍ ധാരാളം സമയം ചെലവഴിക്കുന്നതും നിര്‍മാണത്തെക്കുറിച്ച് മനസിലാക്കുന്നതുമെല്ലാം അഭിനയം പഠിക്കാന്‍ സഹായകമാണെന്നാണ് ഷാരൂഖിന്റെ വാക്കുകള്‍. 

മകള്‍ സീറോയുടെ സെറ്റില്‍ വന്ന് കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും കത്രീനയും അനുഷ്‌കയും അടക്കമുള്ള താരങ്ങളെ കണ്ട് വ്യത്യസ്ത അഭിനയരീതികള്‍ കണ്ടുപഠിക്കണമെന്നുമായിരുന്നു ഷാരൂഖിന്. അനുഷ്‌കയും കത്രീനയും അഭിനയിക്കുന്നത് ലൈവായി അവള്‍ കാണണമെന്ന് എനിക്കുണ്ടായിരുന്നു. 'കത്രീനയ്ക്ക് അവരുടേതായ ആകര്‍ഷണീയത ഉണ്ട്, അനുഷ്‌കയ്ക്ക് വ്യത്യസ്തമായ ഒരു അഭിനയ രീതിയാണുള്ളത്. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം സമയം ചിലവഴിച്ച് ഇതെല്ലാം പഠക്കണമെന്ന് ഞാന്‍ കരുതി. പക്ഷെ അവര്‍ അവളെ എന്റെ തന്നെ സഹ സംവിധായികയാക്കി', ഷാറൂഖ് പറയുന്നു. 

'ഏതൊരു ജോലിയും നേരില്‍ കണ്ട് മനസിലാക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. അഭിനേതാക്കളുടെ കാര്യത്തിലും അതു തന്നെയാണ് നല്ലത്. ഒരു ഇന്റേണ്‍ഷിപ് പോലെ. പക്ഷെ ആദ്യം പഠനം പൂര്‍ത്തിയാക്കണം. പഠിക്കാന്‍ ലഭിക്കുന്ന അവസരം നിങ്ങളുടെ കഴിവിനെ ശരിയായി ചിട്ടപെടുത്താന്‍ സഹായിക്കും', ഷാറൂഖ് പറഞ്ഞു 

തീയറ്റര്‍ നാടകങ്ങളും മറ്റുമായി സുഹാന മൂന്നോ നാലോ വര്‍ഷം കൂടെ ഇത്തരം ട്രെയിനിങ്ങ് തുടരുമെന്നും ഷാറൂഖ് പറഞ്ഞു. ഇന്ത്യയില്‍ ആരും അഭിനയം പഠിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും സ്വയം കഴിവുള്ളവരാണെന്ന് ചിന്തിക്കുന്നവരാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com