'കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം നീയാണ്'; ദീപികയെ കരയിച്ച് രണ്‍വീര്‍

കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ചടങ്ങിനിടെയാണ് രണ്‍വീറിന്റെ പ്രസംഗം കേട്ട് ദീപിക കരഞ്ഞത്
'കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം നീയാണ്'; ദീപികയെ കരയിച്ച് രണ്‍വീര്‍

റ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാവുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹം അത്യാഡംബരത്തോടെയാണ് നടന്നത്. ഒരുമിച്ച് ചെയ്ത സിനിമകളിലേതു പോലെ തന്നെ ഇരുവരും തമ്മിലുള്ള പ്രണയം ആരെയും കൊതിപ്പിക്കുന്നതാണ്. ഇപ്പോള്‍ തന്റെ പ്രണയം പറഞ്ഞ് ദീപികയെ കണ്ണീരണിയിച്ചിരിക്കുകയാണ് രണ്‍വീര്‍. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ചടങ്ങിനിടെയാണ് രണ്‍വീറിന്റെ പ്രസംഗം കേട്ട് ദീപിക കരഞ്ഞത്. 

സിനിമയില്‍ തനിക്ക് തന്റെ രാജ്ഞിയെ കിട്ടിയില്ലെങ്കിലും ജീവിതത്തില്‍ രാജ്ഞിയെ കിട്ടി എന്നാണ് രണ്‍വീര്‍ പറഞ്ഞത്. സിനിമയില്‍ എനിക്കെന്റ് രാജ്ഞിയെ കിട്ടില്ലായിരിക്കും പക്ഷേ ജീവിതത്തില്‍ എനിക്കെന്റെ രാജ്ഞിയെ കിട്ടി. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ എനിക്ക് എന്തെങ്കിലും നേടാനായിട്ടുണ്ടെങ്കില്‍ അത് നീ എന്നെ പഠിപ്പിച്ചത് കൊണ്ടാണ്. എല്ലാത്തിനും നന്ദി, ഐ ലവ് യൂ' രണ്‍വീര്‍ പറഞ്ഞു. ഇത് കേട്ട് സദസ്സില്‍ ഇരുന്ന ദീപികയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

ഇരുവരുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവായാല്‍ ഭാര്യയെ ഇങ്ങനെ പ്രണയിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. പത്മാവതിലെ അഭിനയത്തിനാണ് രണ്‍വീറിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ചിത്രത്തില്‍ ദീപികയായിരുന്നു നടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com