കുഞ്ഞിക്കൃഷ്ണന്‍മാര്‍ക്കിടയില്‍ ഒരു അച്യുതന്‍: തട്ടുംപുറത്ത് അച്യുതന്റെ ടീസര്‍

ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍.
കുഞ്ഞിക്കൃഷ്ണന്‍മാര്‍ക്കിടയില്‍ ഒരു അച്യുതന്‍: തട്ടുംപുറത്ത് അച്യുതന്റെ ടീസര്‍

ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍. ചിത്രത്തെക്കുറിച്ച് കാര്യമായ സൂചനകളൊന്നും പ്രകടമാകാത്ത ഒരു ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നു. 

ഒരു കൂട്ടം കുഞ്ഞു കൃഷ്ണന്മാര്‍ക്കിടയില്‍ അച്യുതന്‍ എന്ന കഥാപാത്രം എത്തിപ്പടുന്നതായാണ് ടീസറില്‍ ദൃശ്യവത്കരിക്കുന്നത്. 41 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ ഒടുക്കം കുഞ്ചാക്കോ ബോബന്‍ അവ്യക്തമായി എന്തോ പറയുന്നുമുണ്ട്.

ഒരു മികച്ച കുടുംബ ചിത്രം ആകും തട്ടുംപുറത്ത് അച്യുതന്‍ എന്നാണ് റിപ്പോര്‍ട്ട്. പുതുമുഖം ശ്രവണയാണ് നായിക. നെടുമുടി വേണു, ജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി, സുബീഷ് സുധി, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, ജയശങ്കര്‍, പ്രസാദ് മുഹമ്മ, മാസ്റ്റര്‍ അദീഷ്, അഞ്ജലി കൃഷ്ണ, ബിന്ദു പണിക്കര്‍, സീമ ജി നായര്‍, സേതുലക്ഷമി, താരാകല്യാണ്‍, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com