തലയുടെ പുതിയ ചിത്രത്തില്‍ നായിക നസ്രിയയോ? 

നസ്രിയ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 
തലയുടെ പുതിയ ചിത്രത്തില്‍ നായിക നസ്രിയയോ? 

കുറച്ചു കാലം ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിന്നതിന് ശേഷം തിരിച്ച് വരവ് നടത്തിയ താരമാണ് നസ്രിയ നസീം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'കൂടെ' എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ തിരിച്ചു വരവ് നടത്തിയത്. ഇതിനിടെ
നസ്രിയ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

നസ്രിയയുടെ അടുത്ത ചിത്രം തല അജിത്തിനൊപ്പമാണെന്നാണ് നേരത്തേ തന്നെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ മികച്ച വിജയം നേടിയ 'പിങ്ക്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക. തപ്‌സി പന്നു അഭിനയിച്ച മിന്നല്‍ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴില്‍ അവതരിപ്പിക്കുക എന്നാണ് വിവരം. തന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത വരുന്നുണ്ട് എന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നസ്രിയ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com