'രണ്ടാമൂഴം ആര് ചെയ്യുമെന്ന് അച്ഛന്‍ പറയും'; വ്യക്തമാക്കി എംടിയുടെ മകള്‍

തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും
'രണ്ടാമൂഴം ആര് ചെയ്യുമെന്ന് അച്ഛന്‍ പറയും'; വ്യക്തമാക്കി എംടിയുടെ മകള്‍


ണ്ടാംമൂഴത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഒടിയന്‍ റിലീസ് ചെയ്തതോടെ കൂടുതല്‍ രണ്ടാമൂഴത്തെ കുറിച്ചുള്ള ചര്‍ച്ചകളും ശക്തമായി. മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളില്‍ ഒന്നായ രണ്ടാമൂഴത്തെ സിനിമയാക്കും എന്ന തീരുമാനത്തില്‍ തന്നെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എന്നാല്‍ തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എംടി. 

ചര്‍ച്ചകൊഴുത്തതോടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍. തിരക്കഥ തിരിച്ചുവാങ്ങിയതിന് ശേഷം സിനിമ ആര് ചെയ്യുമെന്നും എങ്ങനെ അവതരിപ്പിക്കുമെന്നും അച്ഛന്‍ തന്നെ അറിയിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണം എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവര്‍ പറയുന്നത്. 

അശ്വതിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

പത്ര മാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നതിനെ തുടര്‍ന്ന് ഫോണ്‍ലൂടെയും നേരിട്ടും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നില നില്‍ക്കുന്ന ഒരു വിഷയത്തില്‍ ഞങ്ങള്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. ... അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com