'ഈ പടത്തിലും 'ഉമ്മ' ഉണ്ട് !; പുതിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ടൊവിനോ 

നീണ്ടനാള്‍ക്ക് ശേഷം തന്റെ സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തില്‍ നടന്‍ ടൊവിനോ തോമസ്
'ഈ പടത്തിലും 'ഉമ്മ' ഉണ്ട് !; പുതിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ടൊവിനോ 

കൊച്ചി: നീണ്ടനാള്‍ക്ക് ശേഷം തന്റെ സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തില്‍ നടന്‍ ടൊവിനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ ഉളളതിന്റെ പേരില്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയിരുന്നു.ക്രിസ്മസ് ചിത്രമായ എന്റെ ഉമ്മാന്റെ പേരിന് യൂണിവേഴ്‌സല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ കാര്യം താരം ഫെയ്‌സ്ബുക്കിലുടെയാണ് പങ്കുവെച്ചത്. ഡിസംബര്‍ 21 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ടൊവിനോ തോമസിന്റെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം 


അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ 'U' സര്‍ട്ടിഫിക്കറ്റ് !! 
ഈ പടത്തിലും ഉമ്മ ഉണ്ട് !
പക്ഷെ 'ചുംബനം' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' അല്ല , 
'അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ !! 

ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ !!!
അപ്പൊ ഡേറ്റ് മറക്കണ്ട , 
ഡിസംബര്‍ 21 !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com