ഒടിയനില്‍ തൃപ്തനാണോ? വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍

ശ്രീകുമാര്‍ മേനോന്റെ മാര്‍ക്കറ്റിങ് മികച്ചതായിരുന്നെന്നും അങ്ങനെതന്നെയാണ് വേണ്ടതെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്
ഒടിയനില്‍ തൃപ്തനാണോ? വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍

ര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ഒടിയന്‍ ആദ്യം ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിനാണ് ഇരയായത്. സിനിമയില്‍ നിന്നുള്ളവര്‍ തന്നയാണ് ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദത്തെക്കുറിച്ച് മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി ഒടിയനെക്കുറിച്ചും സംവിധായകന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 

ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. നടന്‍ എന്ന നിലയില്‍ ഒടിയനില്‍ താന്‍ പൂര്‍ണ്ണ തൃപ്തന്‍ ആണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒടിയന്‍ ഒരു പാവം സിനിമയാണെന്നും പച്ചയായ മനുഷ്യന്റെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നത്. എന്നാല്‍ ചിത്രങ്ങളെ മാസ് എന്ന് തരംതിരിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും ലാല്‍ വ്യക്തമാക്കി. ചിത്രത്തിന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അമിത ഹൈപ്പാണ് ആദ്യപ്രതികരണം മോശമാകാന്‍ കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ മാര്‍ക്കറ്റിങ് മികച്ചതായിരുന്നെന്നും അങ്ങനെതന്നെയാണ് വേണ്ടതെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. ഒടിയന്റെ സാമ്പത്തിക വിജയം മലയാള സിനിമയുടെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴം ഉപേക്ഷിച്ചിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചില തെറ്റിദ്ധാരണകള്‍ കൊണ്ടാണ് ചിത്രം നിന്നുപോയതെന്നും ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. 

ആദ്യ ദിവസത്തെ ഡീഗ്രേഡിങ്ങിനെയെല്ലാം മറികടന്ന് ബോക്‌സോഫീസില്‍ കുതിപ്പ് നടത്തുകയാണ് ഒടിയന്‍. മൂന്ന് ദിവസത്തില്‍ 60 കോടി രൂപയാണ് ചിത്രം വാരിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com