'കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറപ്പിക്കുന്നതാണ് ഞങ്ങളുടെ പാരമ്പര്യം'; ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിന് ഒടിവെച്ച് ഫാന്‍സ്

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് യുവാവിന് ഒടിവെച്ചത്
'കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറപ്പിക്കുന്നതാണ് ഞങ്ങളുടെ പാരമ്പര്യം'; ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിന് ഒടിവെച്ച് ഫാന്‍സ്

ടിയന്‍ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു ചിത്രമാണ്. കീറിയ പോസ്റ്റര്‍ അതേ സ്ഥലത്ത് വൃത്തിയായി ഒട്ടിക്കുന്ന യുവാവിന്റെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് യുവാവിന് ഒടിവെച്ചത്. പണ്ട് ഏട്ടന്‍ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക് എന്ന് ക്യാപ്ഷനിലാണ് പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. വീഡയോ വൈറലായത്‌ടെ ഇതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തി. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ നോക്കിയാണ് യുവാവ് പോസ്റ്റര്‍ കീറുന്നത്. 'ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളിലുള്ള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍' എന്ന വാചകത്തോടെയാണ് ഫാന്‍സ്‌പേജുകളില്‍ വീഡിയോ ഷെയര്‍ ആകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com