'കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി, വ്യാജപ്രചരണങ്ങള്‍ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ'; ഒടിയനെക്കുറിച്ച് മഞ്ജു വാര്യര്‍

'ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം'
'കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി, വ്യാജപ്രചരണങ്ങള്‍ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ'; ഒടിയനെക്കുറിച്ച് മഞ്ജു വാര്യര്‍


മോഹന്‍ലാലിന് പിന്നാലെ ഒടിയനെക്കുറിച്ച് പ്രതികരിച്ച് ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കാര്‍മേഘങ്ങള്‍ തേന്‍കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സ്വീകരിക്കുന്നതായും മഞ്ജു കുറിച്ചു. വ്യാജ പ്രചരണങ്ങള്‍ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെയെന്നും മലയാളത്തിന്റെ അഭിമാനമായി മാറട്ടെയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു

മഞ്ജു വാര്യരുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേന്‍കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു.

ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com