നയന്‍താരയുടെ ഹിറ്റ് ​ഗാനം 'കല്യാണ വയസ്സ്' യൂ ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി, കാരണം വെളിപ്പെടുത്തി സംവിധായകന്‍ 

നയൻതാരയും യോഗി ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിലെ ​ഗാനത്തിനെതിരി റിലീസിനോടനുബന്ധിച്ചുതന്നെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു
നയന്‍താരയുടെ ഹിറ്റ് ​ഗാനം 'കല്യാണ വയസ്സ്' യൂ ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി, കാരണം വെളിപ്പെടുത്തി സംവിധായകന്‍ 

പ്രണയാഭ്യര്‍ഥന ഹാസ്യത്തിന്റെ മേമ്പൊടിയോടെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുള്ള ​ഗാനമാണ് കോലമാവ് കോകിലയിലെ കല്യാണ വയസ്സ് എന്നു തുടങ്ങുന്ന ഗാനം. ഇതുതന്നെയാണ് പുറത്തിവിട്ടതിന് പിന്നാലെ ​ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയതിന്റെ കാരണവും. എന്നാലിപ്പോൾ ഈ ​ഗാനം യൂ ട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. 

നയൻതാരയും യോഗി ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിലെ ​ഗാനത്തിനെതിരി റിലീസിനോടനുബന്ധിച്ചുതന്നെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ​ഗാനത്തിന്റെ ബീറ്റുകള്‍ ഒരു പാശ്ചാത്യ ഗാനത്തിന്റേതിന് സമാനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിവാദങ്ങൾ ഉയർന്നത്. ​ഗാനത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂ​ഹമാധ്യമങ്ങളിലടക്കം ഉയർന്നത്. താന്‍ ലൈസന്‍സ്ഡ് ബീറ്റ് ആണ് കല്യാണ വയസ്സിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്നും കരാറടിസ്ഥാനത്തില്‍ വില കൊടുത്ത് അവകാശം വാങ്ങിയെന്നും വ്യക്തമാക്കി അനിരുദ്ധ് തന്നെ രം​ഗത്തെത്തുകയും ചെയ്തു. 

ഇപ്പോൾ ​ഗാനം അപ്രത്യക്ഷമായതിന് പിന്നിലും ഇതുതന്നെയാണ് കാരണം. ലൈസന്‍സ്ഡ് ബീറ്റിന്റെ കരാര്‍ കാലാവധി കഴിഞ്ഞതാണ് ഇതിന് പിന്നിലെ കാരണം. അതുകൊണ്ടാണ് യൂ ട്യൂബ് അത് എടുത്തു കളഞ്ഞതെന്ന് കോലമാവ് കോകിലയ‌ുടെ സംവിധായകൻ നെല്‍സണ്‍ ദിലീപ് കുമാര്‍ പറഞ്ഞു. ഐ ട്യൂണ്‍ പോലുള്ള മറ്റ് പ്ലാറ്റ് ഫോമുകളിൽ ഗാനം ഇപ്പോഴും ലഭ്യമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com