നീല ലഹങ്കയില്‍ അതിസുന്ദരിയായി പ്രിയങ്ക; മുംബൈയിലെ വിവാഹസല്‍ക്കാര ചിത്രങ്ങളും വൈറല്‍ 

നീല നിറത്തിലുള്ള ലഹങ്കയാണ് പ്രിയങ്കയുടെ വേഷം. സ്യൂട്ട് ധരിച്ചാണ് നിക്ക് റിസപ്ഷണ്‍ വേദിയിലെത്തിയത്
നീല ലഹങ്കയില്‍ അതിസുന്ദരിയായി പ്രിയങ്ക; മുംബൈയിലെ വിവാഹസല്‍ക്കാര ചിത്രങ്ങളും വൈറല്‍ 

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും മുംബൈയിലെ വിവാഹസല്‍ക്കാര ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു. ഇന്ന് മുംബൈയില്‍ നടന്ന റിസപ്ഷണില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നീല നിറത്തിലുള്ള ലഹങ്കയാണ് പ്രിയങ്കയുടെ വേഷം. സ്യൂട്ട് ധരിച്ചാണ് നിക്ക് റിസപ്ഷണ്‍ വേദിയിലെത്തിയത്. 

വിവാഹശേഷം നവദമ്പതികള്‍ ഒരുക്കുന്ന രണ്ടാമത്തെ വിരുന്നാണ് ഇന്ന് മുംബൈയില്‍ നടക്കുന്നത്. ഈ മാസം ആദ്യം നടന്ന ഗംഭീര വിവാഹപരിപാടികള്‍ക്ക് ശേഷം ഇരുവരും ഒമാനില്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കായി പോയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ യാത്രയ്ക്ക് ശേഷം യുഎസ്സിലേക്ക് മടങ്ങിയ നിക്ക് റിസപ്ഷണില്‍ പങ്കെടുക്കാനായി ഇന്ന് തിരിച്ചെത്തുകയായിരുന്നു.

ഡല്‍ഹിയിലായിരുന്നു ഇരുവരുടെയും ആദ്യ റിസപ്ഷണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അന്ന് അവിടെ എത്തിയിരുന്നു. ബോളിവുഡ് സുഹൃത്തുക്കള്‍ക്കായി ഇരുവരും നാളെ രാത്രി മറ്റൊരു പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com