'പാക്കിസ്ഥാനില്‍ ജനിക്കുന്നതായിരുന്നു ഇതിലും നല്ലത്'; വിമര്‍ശനം രൂക്ഷമായി, വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സോനു നിഗം

ചില സമയങ്ങളില്‍ തലക്കെട്ടുകള്‍ ആകര്‍ഷണവും സെന്‍സേഷണലും ആക്കുന്നതിനായി മാധ്യമങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ പറയില്ല
'പാക്കിസ്ഥാനില്‍ ജനിക്കുന്നതായിരുന്നു ഇതിലും നല്ലത്'; വിമര്‍ശനം രൂക്ഷമായി, വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സോനു നിഗം

പാക്കിസ്ഥാന്‍കാരനാകുന്നതായിരുന്നു നല്ലത് എന്ന കമന്റിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പ്രമുഖ ഗായകന്‍ സോനു നിഗം. പാക്കിസ്ഥാന്‍ അനുകൂല പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍. യഥാര്‍ത്ഥ കാര്യം മറച്ചുവെച്ച് സെന്‍സേഷണലിസത്തിനായി തന്റെ വാക്കുകള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിച്ചു എന്നാണ് സോനു പറയുന്നത്. 

ചില സമയങ്ങളില്‍ തലക്കെട്ടുകള്‍ ആകര്‍ഷണവും സെന്‍സേഷണലും ആക്കുന്നതിനായി മാധ്യമങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ പറയില്ല. ഇന്നലെ ആജ്തക് സമ്മിറ്റ് വളരെ മികച്ച രീതിയിലാണ് നടന്നത്. എന്നാല്‍ അവര്‍ അതിനെ എന്തിലേക്കാണ് ചുരുക്കിയത് എന്ന് കണ്ടില്ലേ. പാക്കിസ്ഥാനില്‍ ജനിക്കുന്നതായിരുന്നു നല്ലത് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്, ഇന്ത്യന്‍ മ്യൂസിക് കമ്പനികള്‍ രാജ്യത്തെ ഗായകരോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടത്തെ കമ്പനികള്‍ ഇന്ത്യയിലെ ഗായകരോട് അവരുടെ പ്രതിഫലത്തില്‍ നിന്ന് 40-50 ശതമാനം ആവശ്യപ്പെടും. അങ്ങനെയുള്ളവര്‍ക്കൊപ്പം മാത്രം ആയിരിക്കും അവര്‍ ജോലി ചെയ്യുക. എന്നാല്‍ പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ ഗായകരില്‍ നിന്ന് അവര്‍ ഇത് ആവശ്യപ്പെടില്ല. ഫോയ്‌സ്ബുക്ക് പോസ്റ്റില്‍ സോനു പറഞ്ഞു. 

ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച പ്രധാനകാര്യം. എന്നാല്‍ അവര്‍ അത് മാറ്റി. എനിക്ക് ജോലി കിട്ടുകയാണെങ്കില്‍ ഒരിക്കലും പാക്കിസ്ഥാനില്‍ ജനിക്കണം എന്നാഗ്രഹിക്കില്ല. പാക്കിസ്ഥാനില്‍ ജനിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്നെങ്കിലും ഓഫറുകള്‍ വരുമായിരുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു. 

ഇപ്പോള്‍ ഗായകര്‍ ഷോയില്‍ പങ്കെടുക്കാന്‍ മ്യൂസിക് കമ്പനികള്‍ക്ക് പണം നല്‍കണം. ഇത് അഅംഗീകരിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ഗായകനെ മികച്ചരീതിയില്‍ അവതരിപ്പിക്കും. എന്നിട്ട് അവരില്‍ നിന്ന് പണം വാങ്ങും. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് വരുന്ന ഗായകരോട് അവര്‍ പണം ആവശ്യപ്പെടാറില്ല. അതിഫ് അസ്ലം തന്റെ അടുത്ത സുഹൃത്താണെന്നും പാട്ടു പാടാന്‍ അദ്ദേഹത്തിന്  പണം നല്‍കേണ്ടി വരുന്നില്ലെന്നും സോനു കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com