മോഹന്‍ലാലിന്റെ മരക്കാരിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; വൈറല്‍

നടന്‍ മോഹന്‍ലാലിന്റേയും സിദ്ധിഖിന്റേയും പ്രണവ് മേഹന്‍ലാലിന്റേയും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
മോഹന്‍ലാലിന്റെ മരക്കാരിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; വൈറല്‍

നീണ്ട നാളത്തെ ആശയക്കുഴപ്പത്തിനൊടുവിലാണ് പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിന് ജീവന്‍ വെക്കുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇതിനിടെ സിനിമയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നടന്‍ മോഹന്‍ലാലിന്റേയും സിദ്ധിഖിന്റേയും പ്രണവ് മോഹന്‍ലാലിന്റേയും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം 16 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കഥാപാത്രമായി വേഷം ധരിച്ചുള്ള സിദ്ധിഖിന്റെ ചിത്രമാണ് എത്തിയിരിക്കുന്നത്. തതില്‍ തലയില്‍ കെട്ടുമായി കുതിരപ്പുറത്തിരിക്കുന്നതാണ് സിദ്ധിഖിന്റെ ചിത്രം. ചിത്രത്തില്‍ അഭിനയിക്കുന്ന സംവിധായകന്‍ ഫാസിലിനെ ലൊക്കേഷനിലേക്ക് സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങളുണ്ട്. 

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയാവുന്നത്. കൂടാതെ നിരവധി താരങ്ങളും മരക്കാരില്‍ അണിനിരക്കുന്നുണ്ട്. മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രണവ് മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. മമ്മൂട്ടിയെ നായകനാക്കി ഹരിഹരനും മരക്കാര്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com