'അന്ന് പൃഥ്വി അതുവഴി വന്നില്ലായിരുന്നെങ്കിലോ'? മണാലിലെ മഞ്ഞില്‍ ഒഴുകിപ്പോയ ലെനയെ രക്ഷപ്പെടുത്താനെത്തിയ ദൈവദൂതന്‍!!

ഡല്‍ഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോള്‍ ലെനയും സംഘവും സഞ്ചരിച്ച കാര്‍ മഞ്ഞൊഴുക്കില്‍ പെട്ടുപോവുകയായിരുന്നു.
'അന്ന് പൃഥ്വി അതുവഴി വന്നില്ലായിരുന്നെങ്കിലോ'? മണാലിലെ മഞ്ഞില്‍ ഒഴുകിപ്പോയ ലെനയെ രക്ഷപ്പെടുത്താനെത്തിയ ദൈവദൂതന്‍!!

ടി ലെനയുടെ യാത്രകളെക്കുറിച്ച് കേള്‍ക്കാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. താന്‍ പോകുന്ന യാത്രകളുടെയെല്ലാം ചിത്രങ്ങളും അനുഭവങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയൊരു യാത്രയുടെ അനുഭവം തുറന്നു പറയുകയാണ് ലെന. പക്ഷേ ഇതല്‍പ്പം ഭീതിതമായ വിശേഷമാണ്.

ഒരു മണാലി യാത്രയില്‍ വലിയ അപകടമാണ് ലെനയെ തേടിയെത്തിയത്. ഡല്‍ഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോള്‍ ലെനയും സംഘവും സഞ്ചരിച്ച കാര്‍ മഞ്ഞൊഴുക്കില്‍ പെട്ടുപോവുകയായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഇവരുടെ ഡ്രൈവര്‍ പോലും പകച്ചുപോയി. ഈ സമയത്ത് ദൈവദൂതനെപ്പോലെ ഒരു രക്ഷകനെത്തി.

ആരാധകരുടെ രാജു എന്ന പൃഥ്വിരാജായിരുന്നു അത്. പിന്നീടുണ്ടായ സംഭവങ്ങള്‍ തികച്ചും അവിശ്വസനീയമാണെന്നാണ് ലെന പറയുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരുപാട് ഭീതിജനകമായ അനുഭവം നല്‍കിയ യാത്രയെക്കുറിച്ച് ലെന മനസ് തുറക്കുന്നത്.  

'മണാലിയില്‍ നിന്ന് സ്പിറ്റ് വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. ഏറെക്കുറെ വിജനമാണ്. പെട്ടന്ന് ഒരിടത്ത് വച്ച് വണ്ടി നിന്നു. ഡ്രൈവര്‍ ഭയപ്പെട്ടു. വണ്ടി മഞ്ഞൊഴുക്കില്‍പെട്ടു. എന്തു ചെയ്യും എന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു.

വളരെക്കുറിച്ച് ആള്‍ സഞ്ചാരമുള്ള വഴിയാണത്. രക്ഷിക്കാന്‍ ആരും വരുമെന്ന് പ്രതീക്ഷിക്കേണ്ട. വിന്റോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.പെട്ടന്ന് പൃഥ്വിരാജിന്റെ മുഖം. എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ. പൃഥ്വിരാജ് എങ്ങനെ അവിടെയെത്തി? മനസില്‍ അങ്ങനെ നൂറ് ചോദ്യങ്ങള്‍. 

നയന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പൃഥ്വിരാജ്. ആരോ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് വന്ന് നോക്കിയതായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് വണ്ടി വലിച്ച് പുറത്തെത്തിച്ചു. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് മടങ്ങി. അവര്‍ ആ സമയം അതുവഴി വന്നില്ലായിരുന്നുവെങ്കിലോ? അതോര്‍ക്കുമ്പോള്‍ ഭയമാണ്'- ലെന ഭീതിയോടെ ഓര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com