മമ്മൂട്ടിയിലെ മികവുറ്റ നടനെ കാണാം; പേരന്‍പ് ഫെബ്രുവരിയില്‍ എത്തും 

ചലച്ചിത്രോത്സവങ്ങളിൽ മികച്ച അഭിപ്രായം നേടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
മമ്മൂട്ടിയിലെ മികവുറ്റ നടനെ കാണാം; പേരന്‍പ് ഫെബ്രുവരിയില്‍ എത്തും 

കൊച്ചി: ചലച്ചിത്രോത്സവങ്ങളിൽ മികച്ച അഭിപ്രായം നേടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ലോക വ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും. മമ്മുട്ടി തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 

റാം സംവിധാനം ചെയ്​ത പേരൻപ്​ പി.എൽ തേനപ്പനാണ്​ നിർമിച്ചിരിക്കുന്നത്​. അഞ്​ജലിയാണ്​ നായികയായി എത്തുന്നത്​. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്​കാരം നേടിയ സാധന സർഗം, ട്രാൻസ്​ജെൻഡറായ അഞ്​ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു

സമുദ്രക്കനിയും ചിത്രത്തി​​​​​​െൻറ തമിഴ്​ പതിപ്പിൽ അഭിനയിക്കുന്നുണ്ട്​. സിദ്ധിഖും സുരാജ്​ വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്​. ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ്​ സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com