മീ ടൂ ഇഫക്ട്‌ ; അടച്ചിട്ട മുറികളില്‍ ഇനി പ്രൊഫഷണല്‍ മീറ്റിങുകളില്ല , ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഹോളിവുഡ് ഒന്നിക്കുന്നു

പ്രൊഫഷണല്‍ മീറ്റിങുകള്‍ ഇനി മുതല്‍ സ്വകാര്യ ഹോട്ടല്‍മുറികളിലും വീടുകളിലും നടത്തുകയില്ലെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ മീറ്റിങെന്ന പേരില്‍ സ്വകാര്യ ഇടങ്ങളിലേക്ക് ക്ഷണിച്ചാണ് പലരും അഭിനേ
മീ ടൂ ഇഫക്ട്‌ ; അടച്ചിട്ട മുറികളില്‍ ഇനി പ്രൊഫഷണല്‍ മീറ്റിങുകളില്ല , ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഹോളിവുഡ് ഒന്നിക്കുന്നു

ലോസ് ഏയ്ഞ്ചല്‍സ്:  തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം ഇനി അനുവദിക്കില്ലെന്ന് ഹോളിവുഡിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനകള്‍. ഹോളിവുഡിലെ 13 ല്‍ അധികം തൊഴിലാളി സംഘടനകളാണ് ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ലൈംഗിക അക്രമങ്ങള്‍ അവസാനിപ്പിക്കാനും പ്രതിജ്ഞ എടുത്തത്.  മീ ടൂ ക്യാമ്പെയിനിലൂടെ ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരായി വന്ന വെളിപ്പെടുത്തലുകള്‍ ഹോളിവുഡിനെ ഞെട്ടിച്ചു കളഞ്ഞുവെന്നും അഭിനേതാക്കളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ അംഗങ്ങളാണ് ഈ സംഘടനകളിലെല്ലാമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംഘടന പുറത്തിറക്കി. തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്ളത്. 

പ്രൊഫഷണല്‍ മീറ്റിങുകള്‍ ഇനി മുതല്‍ സ്വകാര്യ ഹോട്ടല്‍മുറികളിലും വീടുകളിലും നടത്തുകയില്ലെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ മീറ്റിങെന്ന പേരില്‍ സ്വകാര്യ ഇടങ്ങളിലേക്ക് ക്ഷണിച്ചാണ് പലരും അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും ദുരുപയോഗം ചെയ്തതെന്ന് സംഘടനകള്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. ചലച്ചിത്ര അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പുറമേ സംഗീതജ്ഞരും മാധ്യമപ്രവര്‍ത്തകരും ഈ സംഘടനകളില്‍ അംഗമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com