വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകര്‍ക്കായി ദീപിക കുറിച്ച വാക്കുകള്‍ വൈറലാകുന്നു; എഴുതിയത് വിഷാദത്തിനെതിരെ പോരാടിയതിനെക്കുറിച്ച് 

വിഷാദരോഗത്തെക്കുറിച്ചും രോഗത്തെ താന്‍ അതിജീവിച്ചതിനെക്കുറിച്ചുമാണ് ദീപിക കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്
വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകര്‍ക്കായി ദീപിക കുറിച്ച വാക്കുകള്‍ വൈറലാകുന്നു; എഴുതിയത് വിഷാദത്തിനെതിരെ പോരാടിയതിനെക്കുറിച്ച് 

ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക എഴുതിയ ഒരു കുറിപ്പും വൈറലായിരിക്കുകയാണ്. വിഷാദരോഗത്തെക്കുറിച്ചും രോഗത്തെ താന്‍ അതിജീവിച്ചതിനെക്കുറിച്ചുമാണ് ദീപിക കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്.

2014 മുതല്‍ വിഷാദരോഗത്തെ തിരിച്ചറിഞ്ഞ ദീപിക അതെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുവായി പങ്കുവയ്ക്കുകയാണ്. എല്ലി ഇന്ത്യ എന്ന വാരികയിലൂടെയാണ് ആരാധകര്‍ക്കായി ദീപിക ഈ കുറിപ്പ് പങ്കുവച്ചത്. കുറിപ്പില്‍ രോഗസമയത്ത് താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചു ചുറ്റുമുള്ളവര്‍ പകര്‍ന്ന ഊര്‍ജ്ജത്തെക്കുറിച്ചും താരം പങ്കുവയ്ക്കുന്നുണ്ട്. തന്റെ അതേ അവസ്ഥയിലുള്ള മറ്റ് ആളുകളെ ഇപ്പോള്‍ സഹായിക്കുന്നതിനെക്കുറിച്ചും ദീപിക കുറിപ്പില്‍ പറയുന്നുണ്ട്. 

വിഷാദരോഗത്തെ സ്വന്തം ജീവിതത്തില്‍ നേരിടേണ്ടിവന്നപ്പോഴാണ് ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ഡ ശ്രമിച്ചതെന്നും അറിഞ്ഞപ്പോള്‍ ദശലക്ഷത്തോളം ആളുകള്‍ തന്നെപ്പോലെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നും താരം കുറിച്ചു. 2015ല്‍ ലിവ്, ലൗ, ലാഫ് ഫൗണ്ടേഷന്‍ തുടങ്ങിയതിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദീപിക കുറിപ്പില്‍ പറയുന്നുണ്ട്. 

'കണ്‍മുന്നില്‍ അന്ധകാരമുള്ളവരോട് എനിക്ക് പറയാനുള്ളത് ഇതാണ്  നിങ്ങള്‍ ഒറ്റയ്ക്കല്ല, നിങ്ങളെ സഹായിക്കാന്‍ ആളുണ്ട്. സ്റ്റീഫന്‍ ഫ്രൈ പറയുന്നതു പോലെ ഒരിക്കല്‍ വെയിലുള്ള ദിവസം വരും', ദീപിക കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com