53-ാം പിറന്നാള്‍ ആഘോഷിച്ച് സല്‍മാന്‍ ഖാന്‍; പുതുവര്‍ഷത്തില്‍ സിക്‌സ് പാക്ക് ശരീരം വേണമെന്ന് താരത്തോട് അമ്മ 

അമ്മയുടെ വാക്കുകള്‍ അനുസരിക്കാനാണ് താരത്തിന്റെ തീരൂമാനം
53-ാം പിറന്നാള്‍ ആഘോഷിച്ച് സല്‍മാന്‍ ഖാന്‍; പുതുവര്‍ഷത്തില്‍ സിക്‌സ് പാക്ക് ശരീരം വേണമെന്ന് താരത്തോട് അമ്മ 

ല്‍മാന്‍ ഖാന്റെ 53-ാം ജന്മദിന ആഘോഷങ്ങള്‍ ബോളിവുഡില്‍ പൊടിപൊടിക്കുകയാണ്. സുസ്മിതാ സെന്‍, കത്രീന കൈഫ്, മലൈക അറോറ, മൗണി റോയ്, ലുലിയ വാന്‍തര്‍, സൊനാക്ഷി സിന്‍ഹ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ സല്‍മാന്‍ പുറത്തുവിട്ട തന്റെ പുതുവര്‍ഷ പ്രതിജ്ഞയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

പുതുവര്‍ഷ പ്രതിജ്ഞയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അമ്മ ആവശ്യപ്പെട്ട ഇക്കാര്യം താരം തുറന്നുപറഞ്ഞത്. ഇനി ഫോര്‍പാക്ക് ബോഡി കൊണ്ടൊന്നും കാര്യമില്ലെന്നും പുതുവര്‍ഷത്തില്‍ സിക്‌സ് പാക്ക് നേടിയെടുക്കണമെന്ന്‌ പ്രതിജ്ഞയെടുക്കാന്‍ അമ്മ ആവശ്യപ്പെടുകയായിരുന്നെന്നുമാണ്‌ സല്‍മാന്റെ വാക്കുകള്‍. എന്തുതന്നെയായാലും അമ്മയുടെ വാക്കുകള്‍ അനുസരിക്കാനാണ് താരത്തിന്റെ തീരൂമാനം.

'ഞാന്‍ എന്നും രാവിലെയും വൈകിട്ടും ജിമ്മില്‍ പോകാറുണ്ട്. ഒരു മണിക്കൂറോളം ദിവസവും ഓടാറുണ്ട്. ഭക്ഷണവും നിയന്ത്രിക്കുന്നു. അതുകൊണ്ട് സിക്‌സ് പാക്ക് എനിക്ക് അനായാസം നേടാനാകുമെന്നാണ് അമ്മ പറയുന്നത്. എനിക്കത് എളുപ്പമാണ് അതുകൊണ്ട് പുതുവര്‍ഷത്തില്‍ അമ്മയ്ക്ക് സമ്മാനമായി സിക്‌സ് പാക്ക് നല്‍കാനാണ് തീരുമാനം', സല്‍മാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com