മറാത്താ ഭ്രാന്തന്റെ വേഷത്തില്‍ മുസ്‌ലിം നടന്‍: ദക്ഷിണേന്ത്യക്കാരെ അപമാനിച്ച് വിദ്വേഷം വില്‍ക്കുന്നത് നിര്‍ത്തൂ ; താക്കറെ ട്രെയിലറിന് എതിരെ സിദ്ധാര്‍ത്ഥ്

ശിവസേന സ്ഥാപക നേതാവ് ബാല്‍താക്കറെയുടെ ജീവിതം പറയുന്ന ബഹുഭാഷാ ചിത്രം താക്കറെയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്
മറാത്താ ഭ്രാന്തന്റെ വേഷത്തില്‍ മുസ്‌ലിം നടന്‍: ദക്ഷിണേന്ത്യക്കാരെ അപമാനിച്ച് വിദ്വേഷം വില്‍ക്കുന്നത് നിര്‍ത്തൂ ; താക്കറെ ട്രെയിലറിന് എതിരെ സിദ്ധാര്‍ത്ഥ്

ശിവസേന സ്ഥാപക നേതാവ് ബാല്‍താക്കറെയുടെ ജീവിതം പറയുന്ന ബഹുഭാഷാ ചിത്രം താക്കറെയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതും ദക്ഷിണേന്ത്യക്കാരെ അടച്ചാക്ഷേപിക്കുന്നതുമാണ് ചിത്രമെന്നുമാണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. 

ചിത്രത്തിന്റെ മറാത്ത ട്രെയിലറില്‍ ദക്ഷിണേന്ത്യക്കാരെ അടച്ചാക്ഷേപിക്കുയാണെന്നും വിദ്വേഷം പ്രചരിപ്പിച്ചയാളെ മഹത്വവത്കരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. റൊമാന്‍സിന്റെയും ഹീറോയിസത്തിന്റെയും മറവില്‍ വിദ്വേഷം പ്രചരിപ്പിക്കുയാണ്. ചിത്രം മുംബൈയെ മഹത്തരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ദക്ഷിണേന്ത്യക്കാരോട് ഐക്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 

പിന്നാലെ ചിത്രത്തില്‍ താക്കറെയായി വേഷമിടുന്ന നവാസുദ്ദീന്‍ സിദ്ദീഖിയെയും വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ് രംഗത്തെത്തി. മറാത്താ ഭ്രാന്തനായ ഒരാളുടെ കഥ പറയുന്ന കൃത്യമായ അജണ്ടയുള്ള ചിത്രത്തില്‍ യുപിയില്‍ നിന്നുള്ള ഒരു മുസ്‌ലിം നടന്‍ അഭിനയിക്കുന്നത് കാവ്യനീതിയാണെന്ന് പറഞ്ഞ അദ്ദേഹം വിദ്വേഷം വിറ്റ് പണമുണ്ടാക്കുന്നത് നിര്‍ത്തണമെന്നും പറയുന്നു. 

കടുത്ത വിദ്വേഷ പ്രകനടങ്ങള്‍ ഒഴിവാക്കിയാണ് ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ എത്തിയത്. താക്കറെ ശിവനസേനയ്ക്ക് രൂപം നല്‍കുന്നതും പാര്‍ട്ടിയുടെ വളര്‍ച്ചയും ബാബരി മസ്ജിദ് കലാപവും ഒക്കെ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബാല്‍താക്കറെയുടെ 93ാം ജന്മദിനമായ ജനുവരി 23ന് തീയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com