ലാലിനേക്കാള്‍ കേമന്‍ ഫഹദ്; മോഹന്‍ലാലിനേക്കാള്‍ തീവ്രമായി തന്നെ അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്ന് സംവിധായകന്‍ വേണു

ഇപ്പോഴത്തെ മോഹന്‍ലാലിനേക്കാള്‍ പഴയ മോഹന്‍ലാല്‍ തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും അതിന് ശേഷം അതിലും തീവ്രമായി അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്നും അദ്ദേഹം പറഞ്ഞു
ലാലിനേക്കാള്‍ കേമന്‍ ഫഹദ്; മോഹന്‍ലാലിനേക്കാള്‍ തീവ്രമായി തന്നെ അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്ന് സംവിധായകന്‍ വേണു

ണ്ടത്തെ മോഹന്‍ലാലിനേക്കാള്‍ തീവ്രമായി തന്നെ അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ വേണു. ഇപ്പോഴത്തെ മോഹന്‍ലാലിനേക്കാള്‍ പഴയ മോഹന്‍ലാല്‍ തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും അതിന് ശേഷം അതിലും തീവ്രമായി അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈന്‍ എന്ന പരിപാടിയില്‍ തന്റെ പുതിയ ചിത്രമായ കാര്‍ബണിനേക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫഹദിനെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ള നടന്‍ ആരാണെന്ന ചോദ്യത്തിനാണ് വേണു ഇങ്ങനെ മറുപടി നല്‍കിയത്. എന്നെ ആദ്യം വിസ്മയിപ്പിച്ചത് തീര്‍ച്ചയായും മോഹന്‍ലാലാണ്. മോഹന്‍ലാല്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത് പോലെ വേറെ ആരും വിസ്മയിപ്പിച്ചിട്ടില്ല. 30 വര്‍ഷം മുന്‍പുള്ള കാര്യമാണിത്. അന്നത്തെ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ തീര്‍ച്ചയായും ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ഇന്ന് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ ഫാന്‍സിന്റെ താല്‍പ്പര്യം കൂടി നോക്കണമെന്നാണ് അദ്ദേഹം പറയുന്നത്. 'ഇപ്പോഴത്തെ പ്രധാന എലമെന്റ് മോഹന്‍ലാല്‍ അല്ലെ അദ്ദേഹം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന കുറേ കൂട്ടം ആളുകളാണ്. ഫാന്‍സും അല്ലാത്തവരുമൊക്കെയുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടമാകുന്നൊരു സിനിമ ഉണ്ടാകണം. അങ്ങനത്തെ ഒരു സിനിമ ഇപ്പോള്‍ എന്റെ മനസ്സില്‍ ഇല്ല. ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യമാണ്. പക്ഷെ, അത് സാധിക്കുമോ എന്ന് സംശയമുണ്ട്.' - വേണു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com