ആരാധകനുള്ള സമ്മാനവുമായി ധനുഷ് വിവാഹ വേദിയില്‍: തിരുനെല്ലിയെ ഞെട്ടിച്ച് സൂപ്പര്‍ താരം

തിരുനെല്ലിയിലെ ധനുഷ് ഫാന്‍സ് അസോസിയേന്‍ സെക്രട്ടറിയുടെ വിവാഹത്തിനാണ് താരം പങ്കെടുത്തത്.
ആരാധകനുള്ള സമ്മാനവുമായി ധനുഷ് വിവാഹ വേദിയില്‍: തിരുനെല്ലിയെ ഞെട്ടിച്ച് സൂപ്പര്‍ താരം

സിനിമതാരങ്ങളെ സ്വന്തം പോലെ സ്‌നേഹിക്കുന്ന കാര്യത്തില്‍ തമിഴ്‌നാട്ടുകാരാണ് മുന്നില്‍. തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാനും അവര്‍ തയാറാകും. അതുപോലെ തന്നെയാണ് തമിഴ് താരങ്ങളും. ആരാധകരെ ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസൊക്കെ നല്‍കി ഞെട്ടിക്കാന്‍ ഇവര്‍ മടിക്കാറില്ല. ഇത്തവണ ധനുഷാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരാധകന്റെ വിവാഹത്തില്‍ പങ്കെടുത്ത് വരനേയും വധുവിനേയും അടക്കം കല്യാണത്തിന് എത്തിയവരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.

തിരുനെല്ലിയിലെ ധനുഷ് ഫാന്‍സ് അസോസിയേന്‍ സെക്രട്ടറിയുടെ വിവാഹത്തിനാണ് താരം പങ്കെടുത്തത്. നവദമ്പതിമാര്‍ക്കും വിവാഹ ആശംസകള്‍ നേരുകയും ഇരുവര്‍ക്കും സ്വര്‍ണ്ണ മാല സമ്മാനമായി നല്‍കുകയും ചെയ്തു. വിവാഹത്തിന് എത്തിയ ധനുഷിന് വലിയ സ്വീകരണമാണ് നല്‍കിയത്.വലിയ പൂമാലയും പൂവിന്റെ കിരീടവുമെല്ലാം അണിയിച്ചാണ് താരത്തെ എതിരേറ്റത്. ആരാധകരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് നിന്നുകൊടുക്കാന്‍ ഒരുമടിയും അദ്ദേഹം കാണിച്ചില്ല. കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ധനുഷിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com