സിനിമ കണ്ടു കാര്യം മനസിലായി, ഇനി പ്രതിഷേധമില്ല;  പത്മാവത് രജപുത്രരെ പ്രകീര്‍ത്തിച്ചിരിക്കുകയാണെന്ന് കര്‍ണിസേന

പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളില്ലെന്ന് ബന്‍സാലി പറഞ്ഞെങ്കിലും സിനിമ തീയറ്ററില്‍ എത്തുന്നതുവരെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്
സിനിമ കണ്ടു കാര്യം മനസിലായി, ഇനി പ്രതിഷേധമില്ല;  പത്മാവത് രജപുത്രരെ പ്രകീര്‍ത്തിച്ചിരിക്കുകയാണെന്ന് കര്‍ണിസേന

രജപുത് രാജ്ഞി പത്മാവതിയുടെ കഥയാണ് തന്റെ അടുത്ത സിനിമയെന്ന് സഞ്ജയ് ലീല ബന്‍സാലി പ്രഖ്യാപിച്ചതു മുതല്‍ ആരംഭിച്ചതാണ് കര്‍ണിസേനയുടെ ആക്രമണം. ഷൂട്ടിംഗ് സെറ്റില്‍ ബന്‍സാലിക്ക് നേരെയുണ്ടായ ആക്രമണം മുതല്‍ ആത്മഹത്യാ ഭീഷണി വരെ അത് നീണ്ടു. രജ്പുതിനെക്കുറിച്ച് മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് ബന്‍സാലി വ്യക്തമാക്കിയെങ്കിലും ഇതൊന്നും കൂട്ടാക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ സിനിമ തീയറ്ററില്‍ എത്തിയതോടെ കര്‍ണിസേനയുടെ അഭിപ്രായവും മാറി. പത്മാവതില്‍ രജ്പുത്രരെ പ്രകീര്‍ത്തിച്ചിരിക്കുകയാണെന്നും അതിനാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും കര്‍ണി സേന അറിയിച്ചു. 

രജ്പുത് രാജ്ഞി പത്മാവതിയോട് അലാദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിലെ അതിവൃത്തം. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് ഈ കണ്ട പ്രതിഷേധങ്ങളെല്ലാം അരങ്ങേറിയത്. 2016 ലാണ് ജയ്പൂറില്‍ വെച്ച് ബന്‍സാലി ആക്രമിക്കപ്പെട്ടതോടെയാണ് പ്രതിഷേധത്തിന് തിരശീല ഉയര്‍ന്നത്. പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളില്ലെന്ന് ബന്‍സാലി പറഞ്ഞെങ്കിലും സിനിമ തീയറ്ററില്‍ എത്തുന്നതുവരെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. 

സിനിമ കണ്ടതോടെ രജ്പുതിനെ അപമാനിക്കുന്ന രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതായി സംഘടന അറിയിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രം റിലീസിന് എത്തിക്കാന്‍ സഹായിക്കുമെന്നും കര്‍ണി സേന വ്യക്തമാക്കി. സിനിമ റിലീസ് ചെയ്ത 25 ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ണി സേന ഉള്‍പ്പടെയുള്ള സംഘടനകള്‍ വലിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com