സമം: ഇത് ചലച്ചിത്ര പിന്നണി ഗായകരുടെ പുതിയ സംഘടന

ഫെഫ്കയുടെ നേതൃത്വത്തില്‍ ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന 400 ഓളം വരുന്ന വനിതകളെ സംഘടിപ്പിച്ചുകൊണ്ട് പുതിയ വനിതാ സംഘടന രൂപികരിച്ചിട്ട് ദിവസങ്ങളായതിന് പിന്നാലെയാണിത്.
സമം: ഇത് ചലച്ചിത്ര പിന്നണി ഗായകരുടെ പുതിയ സംഘടന

പുതിയ സംഘടന രൂപീകരിച്ച് ചലച്ചിത്ര പിന്നണി ഗായകര്‍. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്. ഫെഫ്കയുടെ നേതൃത്വത്തില്‍ ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന 400 ഓളം വരുന്ന വനിതകളെ സംഘടിപ്പിച്ചുകൊണ്ട് പുതിയ വനിതാ സംഘടന രൂപികരിച്ചിട്ട് ദിവസങ്ങളായതിന് പിന്നാലെയാണിത്.

റിലീസായ അഞ്ച് സിനിമകളില്‍ പാടിയിട്ടുള്ള പിന്നണി ഗായകര്‍ക്കാണ് സംഘടനയില്‍ തുടക്കത്തില്‍ അംഗത്വം നല്‍കുക. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണ വിവരം പിന്നണി ഗായകര്‍ അറിയിച്ചത്. യേശുദാസ്, എം ജി ശ്രീകുമാര്‍, സുജാത, ബിജനാരായണന്‍ തുടങ്ങിയ പ്രമുഖ ഗായകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com