തിരിച്ചറിയാനാകാത്ത വേഷപ്പകര്‍ച്ചയില്‍ റിത്വിക് റോഷന്‍

പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമായ സൂപ്പര്‍ 30 ക്കു വേണ്ടിയാണ് താരം തന്റെ ഗെറ്റപ്പ് മാറ്റിയിരിക്കുന്നത്. 
തിരിച്ചറിയാനാകാത്ത വേഷപ്പകര്‍ച്ചയില്‍ റിത്വിക് റോഷന്‍

രാധകരെ ഒന്നടങ്കം ഞെട്ടിച്ച് പുതിയ ലുക്കില്‍ ബോളിവുഡിലെ ഗ്രീക്ക് ദൈവം എന്നറിയപ്പെടുന്ന് താരം ഹൃത്വിക് റോഷന്‍. റിത്വികിന്റെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് പുതിയ രൂപം. പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമായ സൂപ്പര്‍ 30 ക്കു വേണ്ടിയാണ് താരം തന്റെ ഗെറ്റപ്പ് മാറ്റിയിരിക്കുന്നത്. 

സൂപ്പര്‍ 30 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ താരം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചെമ്പു നിറമുള്ള മുടിയും താടിയും മെലിഞ്ഞ ശരീരവുമൊക്കെയായി തികച്ചും പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 

സൂപ്പര്‍30 നവംബര്‍ 20 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രേക്ഷകകരെ പോലെ തന്നെ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറും ആകാംക്ഷയോടെയാണ് ചിത്രത്തിനെ കാത്തിരിക്കുന്നത്. താരത്തിന് മികച്ച രീതിയില്‍ കഥ വെള്ളിത്തിരയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ആനന്ദ് കുമാര്‍ പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com