തൊണ്ണൂറ്റിയാറുകാരനായി ദിലീപ്; മേക്ക്അപിന് മാത്രം അഞ്ച് മണിക്കൂര്‍

എന്‍ജി റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നില്‍.
തൊണ്ണൂറ്റിയാറുകാരനായി ദിലീപ്; മേക്ക്അപിന് മാത്രം അഞ്ച് മണിക്കൂര്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ തൊണ്ണൂറ്റിയാറു വയസുകാരനായി ദിലീപ് എത്തുന്നു. ചിത്രത്തില്‍ ദിലീപിന്റെ കമ്മാരന്‍ എന്ന വയോധിക കഥാപാത്രത്തിന് ദിവസവും അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് മേക്ക്അപ് ചെയ്യുന്നത്. 

എന്‍ ജി റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നില്‍. രാവിലെ എട്ടിനാരംഭിക്കുന്ന ഷൂട്ടിങ്ങിനായി പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ. 

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ് ഇപ്പോള്‍ കൊച്ചിയിലും പരിസരത്തുമായി പുരോഗമിക്കുകയാണ്.  'രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ' രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും.

മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിംഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com